ഞാൻ എടുത്തോണ്ട് നടന്ന പയ്യനാ അവനെ എനിക്കറിയാം, എല്ലാം തിരക്കുകൾ മാറ്റി വെച്ച് ആര്യനെ കാണുവാൻ ജൂഹി ചൗള എത്തി!

ബോളിവുഡ് സിനിമാ ലോകത്തെ ഒരേ പോലെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടയിൽ ബോളിവുഡ് നടൻ ഷാരൂ ഖാന്റെ മകൻ ആര്യൻ ഖാൻ പോലീസ് പിടിയിലാകുന്നത്.ഈ വാർത്ത പുറത്ത് വന്നതിന് ശേഷം…

aryan-khan-case1

ബോളിവുഡ് സിനിമാ ലോകത്തെ ഒരേ പോലെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടയിൽ ബോളിവുഡ് നടൻ ഷാരൂ ഖാന്റെ മകൻ ആര്യൻ ഖാൻ പോലീസ് പിടിയിലാകുന്നത്.ഈ വാർത്ത പുറത്ത് വന്നതിന് ശേഷം വളരെ വിവാദമായിരുന്നു നിലനിന്നിരുന്നത്.ആര്യന് ഈ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.അതെ പോലെ മുംബൈ ഹൈക്കോടതിയിൽ ആര്യന് വേണ്ടി ഏറ്റവും മുതിർന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി ഹാജറായിരുന്നു. കോടതിയിൽ മുകുള്‍ റോത്തഗി  ആവർത്തിച്ച് പറഞ്ഞത് എന്തെന്നാൽ ആര്യനിൽ ലഹരി വസ്തുക്കൾ ഒന്നും തന്നെ പിടിച്ചിട്ടില്ല എന്നായിരുന്നു.മുൻ കാല കുറ്റ കൃത്യങ്ങൾ ഒന്നും തന്നെ ആര്യൻ ചെയ്തിട്ടില്ല എന്നും അഭിഭാഷകൻ പറയുന്നു.

aryan
aryan

പക്ഷെ എന്നാൽ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിന് ഊന്നൽ നൽകി കൊണ്ട് നിലവിലെ കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു.അതെ പോലെ പ്രതി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്ന് ജാമ്യ ഹർജിയെ എതിർത്ത് കൊണ്ട് എൻസിബി കോടതിയിൽ വാദിച്ചു.പക്ഷെ ഈ പറഞ്ഞെതെല്ലാം തള്ളി കൊണ്ടാണ് ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം നൽകിയിരിക്കുന്നത്.കോടതി ഉത്തരവിലുള്ളത് പതിനാല് ഇന ജാമ്യ വ്യവസ്ഥകളാണ്.ഒരു ലക്ഷം രൂപ അടക്കേണ്ടതായി വരും.വളരെ പ്രധാനമായും എല്ലാം വെള്ളിയാഴ്ചകളിലും പതിനൊന്ന് മണിക്കും രണ്ട് മണിക്കും ഇടയിൽ എൻസിബിയുടെ ഓഫീസിൽ ഹാജരാകേണ്ടി വരും.

aryan.2
aryan.2

കോടതി വിചാരണ അന്വേഷണം എന്നിവ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ എത്തി ചേരണം.കോടതിയുടെ വ്യവസ്ഥകൾ എന്തെന്നാൽ നിലവിലുള്ള തെളിവുകൾ നശിപ്പിക്കുവാൻ പാടില്ല.അതെ പോലെ രാജ്യ൦ വിടുവാനും പാടില്ല.കോടതിയിൽ പാസ്പോർട്ട് സമർപ്പികേണ്ടതായി വരുന്നതാണ്.ഈ വ്യവസ്ഥ പ്രതികൾ തെറ്റിച്ചാൽ എന്‍.സി.ബിയ്ക്ക് ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്. അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ കേസിൽ ആര്യന് ജാമ്യം നിന്നത് ബോളിവുഡിന്റെ സൂപ്പർ നായിക ജൂഹി ചൗളയായിരുന്നു.ജാമ്യ൦ ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പ് വെക്കുന്നതിന് വേണ്ടി താരം    നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കോടതിയിലേക്ക് വന്നിരുന്നു.ഷാരൂഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജൂഹി.ആര്യൻ ജനിച്ച കാലം മുതൽ തന്നെ ജൂഹിക്ക് ആര്യനെ അറിയാമെന്ന് സതി മനേഷ് പ്രതികരിച്ചിരുന്നു.