ഫ്ളക്സിൽ ജൂനിയർ എൻടിആറിന്റെ ചിത്രം; അച്ഛന്റെ ചരമവാർഷികം അലങ്കോലപ്പെടുത്തി ബാലയ്യ

തെലുങ്ക് സിനിമയിലെ സൂപ്പർ  താരങ്ങളായ ജൂനിയര്‍ എന്‍ടിആറും, നന്ദമൂരി ബാലകൃഷ്ണയും  അടുത്ത ബന്ധുക്കള്‍ ആണ് . പക്ഷെ  ഇരുവരും   തമ്മില്‍ പിണക്കത്തിലാണ്  , അതിന് തെളിവായി ഒരു പുതിയ വീഡിയോ ഇപ്പോൾ  വൈറലാകുകയാണ് ,…

തെലുങ്ക് സിനിമയിലെ സൂപ്പർ  താരങ്ങളായ ജൂനിയര്‍ എന്‍ടിആറും, നന്ദമൂരി ബാലകൃഷ്ണയും  അടുത്ത ബന്ധുക്കള്‍ ആണ് . പക്ഷെ  ഇരുവരും   തമ്മില്‍ പിണക്കത്തിലാണ്  , അതിന് തെളിവായി ഒരു പുതിയ വീഡിയോ ഇപ്പോൾ  വൈറലാകുകയാണ് , നന്ദമൂരി ബാലകൃഷ്ണയുടെ പിതാവായ പിതാവ് എൻ.ടി രാമറാവുവിന്റെ  ചരമവാർഷിക ദിനത്തിൽ ആണ് ഈ    സംഭവം ഉണ്ടാകുന്നത്.  ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനും, തെലുങ്കിലെ പഴയകാല സൂപ്പർ താരവുമായ എൻ.ടി രാമറാവുവിന്റെ 28-ാം ചരമവാർഷിക ദിനമായിരുന്നു  കഴിഞ്ഞ ദിവസം ,  . അതിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സ്മൃതി സ്ഥലമായ എന്‍ടിആര്‍ ഘട്ടില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ ആദാരവ് അര്‍പ്പിക്കാന്‍ എത്താറുണ്ട്. ഇത്തരത്തില്‍ എന്‍ടിആറിന്‍റെ മകനും നടനുമായ ബാലകൃഷ്ണയും എത്തിയിരുന്നു.  ചടങ്ങിനെത്തിയ നന്ദമൂരി ബാലകൃഷ്ണ, എൻടിആറിന്റെ ഫ്‌ളക്‌സ് കണ്ട് അതിൽ വേണ്ടി ആറിന്റെ കൊച്ചുമകനും നന്ദമുറി ബാലകൃഷ്ണയുടെ സഹോദര പുത്രനായ ജൂനിയർ എൻ ടി ആർന്റെ ഫോട്ടോ കണ്ട  ദേഷ്യപ്പെടുകയായിരുന്നു.

പിന്നാലെ പ്രവർത്തകർ  ആ ഫ്‌ളക്‌സ് അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം  തന്നെയാണ് ഈ  വീഡിയോ പുറത്തുവന്നതും .  തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ കൂടിയായ നന്ദമൂരി ബാലകൃഷ്ണയെ തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ  ആരാധകരും സ്വീകരിക്കുന്നതും അദ്ദേഹം എന്‍ടിആര്‍ സ്മൃതി  ഘട്ടിലേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം. അതിനിടെ എന്‍ടിആര്‍ കുടുംബത്തിലെ ഇളമുറക്കാരായ ജൂനിയര്‍ എന്‍ടിആര്‍, കല്ല്യാണ്‍ റാം എന്നിവരുടെ ഫ്ലെക്സ് ചൂണ്ടി നന്ദമൂരി ബാലകൃഷ്ണ എന്തോ പറയുന്നത് കാണാം. ബാലകൃഷ്ണ ഇവരുടെ ഫ്ലെക്സ് കണ്ട് ദേഷ്യപ്പെട്ടുവെന്നാണ് തെലുങ്ക് മാധ്യമങ്ങളിലോക്കെ വന്ന  വാര്‍ത്തകൾ  .അതിന് പിന്നാലെ ജൂനിയര്‍ എന്‍ടിആറിന്റെ  ഫ്ലെക്സുകള്‍ എടുത്ത് മാറ്റുന്നതും  കാണാം ,ഇപ്പോൾ ഈ വീഡിയോ വൈറലായിരിക്കുകയാണ് .

എസ എസ  രാജമൗലി സംവിധാനം ചെയ്ത ‘യമ ദൊങ്ക’ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ യമധർമന്റെ വേഷത്തിൽ ജൂനിയർ എൻ.ടി.ആർ എത്തുന്നുണ്ട്. യമധർമന്റെ ലുക്കിലുള്ള ജൂനിയർ എൻ.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എൻ.ടി.ആറിന്റെ ചിത്രവും സ്ഥാപിച്ചിരുന്നത്. ഒരേ ഫ്ളക്സിൽ ഉൾപ്പെടുത്തിയ ഈ ചിത്രമാണ് നന്ദമൂരി  ബാലകൃഷ്ണയെ ദേഷ്യത്തിൽ  ആക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്ളക്സ് കാണുകയും ഉടനടി നീക്കം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്തായാലും ഇത് സംബന്ധിച്ച് പോസ്റ്റിന് അടിയില്‍ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് വളരെ രോഷാകുലരായാണ്  പ്രതികരിക്കുന്നത്. നന്ദമൂരി  ബാലകൃഷ്ണയും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ നിലനില്‍ക്കുന്ന ശീത യുദ്ധത്തിന്‍റെ പുതിയ തുടക്കമായിരിക്കുകയാണ് ഇതോടെ എന്‍ടിആറിന്‍റെ ചരമ ദിനം. അടുത്തിടെ അന്തരിച്ച നന്ദമൂരി കുടുംബ അംഗവും രാഷ്ട്രീയ നേതാവുമായി നന്ദമൂരി താരക് രത്നത്തിന്‍റെ അന്ത്യചടങ്ങുകളില്‍ ഒന്നിച്ച് എത്തിയ ജൂനിയര്‍ എന്‍ടിആറും ബാലകൃഷ്ണയും തമ്മില്‍ ഒന്ന് നോക്കാതിരുന്നത് പോലും വലിയ വാര്‍ത്തയായിരുന്നു.