ഉച്ചത്തിൽ  ജയ് ശ്രീ റാം വിളിക്കാത്തവരും, ശ്രീരാമ ജ്യോതി തെളിക്കാത്തവരും എന്റെ സിനിമ കാണേണ്ട, ഉണ്ണി മുകുന്ദൻ 

വർഗീയത നിറഞ്ഞ വിമർശനങ്ങൾ നേരിടുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ തന്റെ സിനിമക്കെതിരെ എത്തുന്ന വിമർശനങ്ങളോട് പ്രതികരിച്ചെത്തുകയാണ് നടൻ, തന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ റിലീസ് ആകുന്നതിനു മുൻപേ ആ സിനിമയെ തകർക്കാൻ നോക്കുകയാണ് ചിലർ അതിന് വ്യക്തമാകുന്ന ഒരു പോസ്റ്റാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ .. ശ്രീ രാമ ജ്യോതി തെളിക്കാത്തവരും, ജയ് ശ്രീ റാം ഉച്ചത്തിൽ വിളിക്കാത്തവരും എന്റെ സിനിമ കാണേണ്ട

മനോരമ ന്യുസിന്റെ ലോഗോ വെച്ചുള്ള ഒരു ന്യൂസിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് തനിക്ക് വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ആണെന്നും നടൻ പറയുന്നുണ്ട്. ഒരു സിനിമയെ റിലീസ് ആകുന്നതിനു മുൻപ് കൊല്ലാൻ  ജനുവരി 1 മുതൽ നിങ്ങൾ തുനിയുന്നുണ്ട്

ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും, നടത്താത്ത പ്രസ്താവനകളുമാണ് നിങ്ങൾ പറയുന്നത്, റിലീസ് ചെയ്യാത്ത ഈ സിനിമയെ ഡീഗ്രേഡിങ് നടത്തി നിങ്ങൾ വെറുതെ നിങ്ങളുടെ നിലവാരം താഴ്ത്തുകയാണ്, ഒരു സിനിമയെ തകർക്കാൻ വേണ്ടി പ്രചരിപ്പിക്കുന്ന ത് ആര് ചെയ്യ്താലും ഞനോ എന്റെ സിനിമയോ പരാചയപെടുമോ എന്ന് നിങ്ങൾ വിചാരിക്കേണ്ട ഉണ്ണി മുകന്ദൻ പറയുന്നു , ജയ് ഗണേഷ് ഏപ്രിൽ 11  നെ റിലീസിനായി എത്തും