മൂന്നു ദിവസം വെള്ളവും, കാപ്പിയും കുടിച്ചു കഴിഞ്ഞു എന്നാൽ മൂന്നിന്റെ അന്ന് ഞാൻ തളർന്നു വീണു, ഗോകുൽ 

പ്രേക്ഷകർ കാത്തിരുന്ന ആടുജീവിതത്തിലെ നജീബ് എന്ന പൃഥ്വിരാജ് കഥാപത്രത്തോടൊപ്പം അഭിനയിച്ച മറ്റൊരു കഥപാത്രമാണ് ഹക്കിം, ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് കെ ആർ ഗോകുൽ ആയിരുന്നു. തനിക്ക് 17 വയസുള്ളപ്പോളാണ് ആടുജീവിതത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്,…

പ്രേക്ഷകർ കാത്തിരുന്ന ആടുജീവിതത്തിലെ നജീബ് എന്ന പൃഥ്വിരാജ് കഥാപത്രത്തോടൊപ്പം അഭിനയിച്ച മറ്റൊരു കഥപാത്രമാണ് ഹക്കിം, ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് കെ ആർ ഗോകുൽ ആയിരുന്നു. തനിക്ക് 17 വയസുള്ളപ്പോളാണ് ആടുജീവിതത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്, ചിത്രത്തിൽ പൃഥ്വിരാജ് അനുഭവിച്ച അതെ കഷ്ടപ്പടുകൾ താനും അനുഭവിച്ചു എന്ന് പറയുകയാണ് ഗോകുൽ, തന്റെയും മുടിയും, താടിയും വളർത്തി ആകെ പ്രകൃതനായാണ് അഭിനയിച്ചത്, അങ്ങനൊരു അഭിനയത്തിന് ഒരു ഫലം ഇപ്പോൾ ഉണ്ടായതിൽ വളരെ സന്തോഷമുണ്ട് ഗോകുൽ പറയുന്നു

ചിത്രത്തിൽ ആദ്യ ഷെഡ്യൂളിൽ അഭിനയിക്കുന്നതിന് മുൻപ് താൻ ഒരുപാട് ഭക്ഷണം കഴിച്ചു അതവർ പറഞ്ഞിരുന്നു, അതുകൊണ്ടു കിട്ടുന്നതൊക്കെ കഴിച്ചിരുന്നു, അതുകൊണ്ടു ഞാൻ 65 കിലോവരെ എന്റെ ശരീരഭാരം എത്തിച്ചു, അവിടുന്ന് വീണ്ടും 44 കിലോയിലേക്ക് കുറച്ചു. രാജുവേട്ടൻ ട്രയിനറുടെ അഡ്വൈസ് എടുത്തപ്പോലെ താനും അങ്ങനെ ചെയ്യ്തു, അവസാന സമയത്തു താൻ വാട്ടർ ഡയറ്റ് വരെ ചെയ്യ്തു

ഒരു മൂന്നു ദിവസം താൻ വെള്ളവും കാപ്പിയും മാത്രമായിരുന്നു കുടിച്ചത് എന്നാൽ മൂന്നാം ദിവസംഞാൻ തളർന്നു വീണു, അതിനു ശേഷം ഗ്രേപ്സ് ജ്യൂസും, മ്റ്റുജ്യൂസുകളും കഴിച്ചത്, പിന്നീട കുബൂസ് വെള്ളത്തിൽ മുക്കി കഴിച്ചു ചിത്രത്തിലെ ഹക്കിം ചെയ്യുന്നതുപോലെ. ഞാൻ എന്നോട് തന്നെ നീതി പുലർത്തി, പിന്നീട എന്റെ ക്ഷീണം കണ്ടു ബ്ലെസ്സി സാറിനോട് അമ്മ വിളിച്ചു പറഞ്ഞു അവൻ ഷീണിച്ചു എന്ത് ചെയ്യണമെന്ന് കാരണം ഇങ്ങനെ മെലിഞ്ഞു മുടി നീട്ടി വളർത്തിയാൽ നാട്ടുകാർ പറയും അവൻ കഞ്ചാവാണ് എന്ന്, സെറ്റിൽ രാജുവേട്ടൻ ഒരു സഹോദരനെ പോലെയാണ് പെരുമാറിയത് ഗോകുൽ പറയുന്നു