സീരിയലിൽ അഭിനയിക്കുന്ന വരുമാനം കൊണ്ട് മാസത്തിലുള്ള മരുന്നിനു പോലും തികയില്ല! വല്ല ബസോ ലോറിയോ ഓട്ടം കിട്ടിയാൽ ഓടിക്കും, കിഷോർ 

കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ആണ് കിഷോർ പീതാംബരൻ, ഇപ്പോൾ തന്റെ രോഗാവസ്ഥയെ കുറിച്ചും മറ്റു ജീവിത ബുദ്ധിമുട്ടുകളെ  കുറിച്ചും തുറന്നു പറയുകയാണ് ഒരു ചാനൽ അഭിമുഖത്തിൽ, മരുന്നിന് മാത്രം മാസം വലിയ ചിലവുവരു൦ …

കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ആണ് കിഷോർ പീതാംബരൻ, ഇപ്പോൾ തന്റെ രോഗാവസ്ഥയെ കുറിച്ചും മറ്റു ജീവിത ബുദ്ധിമുട്ടുകളെ  കുറിച്ചും തുറന്നു പറയുകയാണ് ഒരു ചാനൽ അഭിമുഖത്തിൽ, മരുന്നിന് മാത്രം മാസം വലിയ ചിലവുവരു൦  അത് കിട്ടാന്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ട് കൊണ്ട് ഒന്നും കഴിയില്ല, തനിക്ക്   പിറ്റിയൂട്ടറി ഗ്ലാന്‍ഡിലാണ് പ്രശ്‌നം. വയ്യാണ്ടാവുന്ന ഘട്ടത്തില്‍ ബോധം കെട്ട് വീഴുകയും ചെയ്‌യും

ആദ്യം തന്നെ ഒരു ലിവര്‍ പേഷ്യന്റ് ആക്കി വെച്ചേക്കുവായിരുന്നു, ഡോക്ടർ അങ്ങനെയായിരുന്നു  പറഞ്ഞത്, ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു ആദ്യം തലകറക്കം വന്നത്, ചികത്സ മതിയായേ പറ്റൂ, അങ്ങനെ ഒരു ആശുപത്രയിൽ എത്തിച്ചു എന്നാൽ എത്ര മരുന്ന് കഴിച്ചിട്ടും  രോഗം  മാറുന്നുമുണ്ടായിരുന്നില്ല. സമയം കഴിയുന്തോറും ബോധക്കേടിന്റെ അവസ്ഥ കൂടി കൂടി വന്നു. ലക്ഷക്കണക്കിന് കാശും   വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു രണ്ട് വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇനി വില്‍ക്കാനൊന്നും കൈയ്യില്‍ ഇല്ലാത്ത സാഹചര്യമായെന്നും കിഷോര്‍ പറയുന്നു

എന്നിട്ടും അസുഖം നില്‍ക്കാത്തത് കൊണ്ട്  എന്‍ഡോക്രൈനോളജിസ്റ്റിന്റെ കാണിച്ചു , തല ഒന്ന് സ്‌കാന്‍ ചെയ്ത  നോക്കിയപ്പോള്‍ തലച്ചോറിനകത്തെ പിറ്റിയൂട്ടറി ഗ്ലാന്‍ഡിനകത്ത് ഒരു സിസ്റ്റ് ഉണ്ട്. ഒരു  സിസ്റ്റ് വന്നിട്ട് ആ ഗ്ലാഡ് നീറഞ്ഞു പോയി. സിസിറ്  പുറത്തേക്ക് വളര്‍ന്നിട്ടുണ്ട്. അത് കണ്ണിന്റെ നെര്‍വിലേക്ക് തട്ടിയിരിപ്പുണ്ട്. അതാണ് ഇങ്ങനെ തലകറക്കം വരുന്നതെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞു, ലിവറിന് പ്രശ്‌നമുള്ളതുകൊണ്ട് സര്‍ജറി നടക്കില്ല. കുറെ മരുന്നുകള്‍ കഴിക്കണം. 20,000 രൂപയുടെ മരുന്നുകള് തന്നെ ഒരു മാസം വേണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം. ഡയബറ്റിക്‌സിന് നാല് ഇന്‍ജക്ഷന്‍ എടുക്കണം. . പലപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. അതുകൊണ്ട് തനിക്ക്  സീരിയല്‍ ഒക്കെ കുറവാണ്,സീരിയൽ ഷൂട്ടിംഗ് കൊണ്ട്കിട്ടുന്ന വരുമാനം  ഒരു മാസം വേണ്ട മരുന്നിന് തികയുകയില്ല, അതുകൊണ്ടു ബസോ, കാറോ ഓടിക്കും ഓട്ടം കിട്ടിയാൽ കിഷോർ പറയുന്നു