ലക്ഷ്മിക്കുട്ടിയ്ക്ക് സ്വപ്‌നസാഫല്യം!! നെഞ്ചോട് ചേര്‍ത്ത് മുത്തം നല്‍കി ചിത്രാമ്മ

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. പാട്ടിനെ ജീവിതത്തില്‍ അത്രമേല്‍ പ്രണയിക്കുന്നയാളാണ് ചിത്ര. സങ്കടങ്ങളല്ലാം പാട്ടില്‍ അലിഞ്ഞില്ലാതാവും. ചിത്രയെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരത്തില്‍ തന്നെ കാണാന്‍ ആഗ്രഹിച്ച ആരാധികയെ നെഞ്ചോട് ചേര്‍ത്തണച്ചിരിക്കുകയാണ്. താരം…

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. പാട്ടിനെ ജീവിതത്തില്‍ അത്രമേല്‍ പ്രണയിക്കുന്നയാളാണ് ചിത്ര. സങ്കടങ്ങളല്ലാം പാട്ടില്‍ അലിഞ്ഞില്ലാതാവും. ചിത്രയെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരത്തില്‍ തന്നെ കാണാന്‍ ആഗ്രഹിച്ച ആരാധികയെ നെഞ്ചോട് ചേര്‍ത്തണച്ചിരിക്കുകയാണ്. താരം

ലക്ഷ്മിക്കുട്ടി എന്ന ആരാധികയുടെ സ്വപ്‌നമാണ് സഫലമായത്. വൈകല്യമുള്ള ആളാണ് ലക്ഷ്മിക്കുട്ടി. ചിത്രയെ കാണണമെന്ന ലക്ഷ്മിയുടെ ആഗ്രഹം വീടിനടുത്തുള്ള ഒരു വ്‌ലോഗറാണ് പുറംലോകത്തെ അറിയിച്ചത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. അങ്ങനെ ലക്ഷ്മി സ്റ്റാര്‍ സിംഗര്‍ വേദിയിലേക്കും എത്താന്‍ അവസരം ലഭിച്ചു.

സ്റ്റാര്‍ സിങ്ങര്‍ വേദിയിലെത്തി ചിത്രയെ കണ്ടതും കെട്ടിപ്പുണരുകയാണ് ലക്ഷ്മി. ശേഷം പ്രിയപ്പെട്ട ചിത്രച്ചേച്ചിയോട് ഒരു പാട്ട് തനിക്ക് വേണ്ടി പാടി തരാനും ലക്ഷ്മി പറയുന്നു. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ചിത്രയെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ലക്ഷ്മിയെയും വീഡിയോയില്‍ കാണാം. ഈ കൂടിച്ചേരല്‍ കണ്ട് ജഡ്ജ് പാനലിലുള്ള പിഷാരടി അടക്കമുള്ളവരുടെ കണ്ണീരണിയുന്നുമുണ്ട്.