തമിഴിലേക്ക് സുരാജും! അരങ്ങേറ്റം വിക്രമിനൊപ്പം

തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി നടന്‍ സുരാജ് വെഞ്ഞാറമൂട്. വിക്രം നായകനാകുന്ന ചിയാന്‍ 62’ലൂടെയാണ് സുരാജിന്റെ കോളിവുഡ് അരങ്ങേറ്റം. സുരാജ് തന്നെയാണ് തമിഴ് സിനിമയുടെ ഭാഗമാകുന്ന കാര്യം അറിയിച്ചത്. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘ചിയാന്‍…

തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി നടന്‍ സുരാജ് വെഞ്ഞാറമൂട്. വിക്രം നായകനാകുന്ന ചിയാന്‍ 62’ലൂടെയാണ് സുരാജിന്റെ കോളിവുഡ് അരങ്ങേറ്റം. സുരാജ് തന്നെയാണ് തമിഴ് സിനിമയുടെ ഭാഗമാകുന്ന കാര്യം അറിയിച്ചത്.

സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘ചിയാന്‍ 62’. എസ്‌യു അരുണ്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2024 മാര്‍ച്ച് മാസത്തില്‍ ‘ചിയാന്‍ 62’ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു നാടന്‍ ആക്ഷന്‍ ത്രില്ലര്‍ ആകും ചിയാന്‍ 62. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മധ്യവയസ്‌കന്റെ കഥപാത്രമായാണ് ചിയാന്‍ ചിത്രത്തില്‍ എത്തുന്നത്.

ചിയാന്‍ 62ന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് കുമാര്‍ ആണ്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ‘ചിയാന്‍ 62’വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.