കൊട്ട മധു കളത്തില്‍ ഇറങ്ങി..! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍..!

പൃഥ്വിരാജും ഷാജി കൈലാസും ഒരുമിച്ച് എത്തിയ കടുവ എന്ന സിനിമ ഹിറ്റായി മാറിയതോടെ, ഈ കൂട്ടുകെട്ടില്‍ തന്നെ പിറക്കുന്ന അടുത്ത സിനിമയായ കാപ്പയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷ വാനോളം ഉയര്‍ത്തി കാപ്പ സിനിമയുടെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജും ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡി പേജുകള്‍ വഴി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണം തുടങ്ങിയരിക്കുകയാണ്.. കൊട്ട മധു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിലെ തന്റെ ക്യാരക്ടര്‍ റോളിന്റെ ഫോട്ടോകള്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഈ ഫോട്ടോകള്‍ എല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ എടുത്ത വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വീഡിയോ കണ്ട് നിങ്ങള്‍ ഇത് എന്തിനുള്ള പുറപ്പാട് മനുഷ്യാ… കൊട്ടമധു പൊളിയാണ്.. അന്‍വര്‍ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ ഓര്‍മ്മവന്നു.. ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നെല്ലാമാണ് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ സിനിമകൂടിയാണ്.

ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖിയെ ആസ്പദമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.

താരത്തിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

Previous articleആരുമില്ലാത്തപ്പോള്‍ കൂട്ടായി വന്നവനാണ്..! ആത്മസുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
Next articleഇതാണോ ദില്‍ഷയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്..! വളരെ മോശം.! – ദയ അച്ചു