ഭരതേട്ടൻ പറഞ്ഞാൽ പോലും ഞാൻ കേൾക്കില്ല, പിന്നെയാണ് അവൻ പറഞ്ഞാൽ, കൈതപ്രം

കുറച്ച് നാളുകൾക്ക് മുൻപാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടൻ ദിലീപിനെ കുറിച്ച് വിവാദപരമായ ചില കാര്യങ്ങൾ പറഞ്ഞത്. ഈ കാര്യങ്ങൾ കാര്യങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നടൻ ദിലീപ് തന്നെ…

കുറച്ച് നാളുകൾക്ക് മുൻപാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടൻ ദിലീപിനെ കുറിച്ച് വിവാദപരമായ ചില കാര്യങ്ങൾ പറഞ്ഞത്. ഈ കാര്യങ്ങൾ കാര്യങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നടൻ ദിലീപ് തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ നിന്ന് പാട്ടെഴുതുന്നതിനെതിരെ വിലക്കിയെന്നും താൻ അവിടെ നിന്നും ഇറങ്ങി പോന്നു എന്നുമൊക്കെയാണ് കൈതപ്രം പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ വീണ്ടും തന്റെ പ്രതികരണം അറിയിക്കുകയാണ് കൈതപ്രം മറ്റൊരു അഭിമുഖത്തിൽ. ഒരു ചിത്രത്തിന് വേണ്ടി പാട്ട് എഴുതുവാൻ ദീപക് ദേവ് തന്നെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചിരുന്നു. ഞാൻ അങ്ങനെ അവിടെ ചെന്ന്. രണ്ടാം നിലയിൽ ഞാൻ നടന്നു കയറിയാണ് അവിടെ ഒരു മുറിയിൽ നിന്ന് പാട്ടെഴുതാൻ തുടങ്ങിയത്.

ഒരു ഗാനം എഴുതി പൂർത്തിയായപ്പോൾ ദിലീപ് അവിടേക്ക് വിളിക്കുന്നു. താൻ എഴുതിയത് മതി എന്നും ഇനിയുള്ള ഗാനങ്ങൾ വേറെ നമ്പൂതിരി എഴുതട്ടെ എന്നുമാണ് ഇദ്ദേഹം ഫോണിൽ വിളിച്ച് പറഞ്ഞത്. എനിക്ക് ഒരു ഗാനമേ എഴുതാൻ ഉള്ളു എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. എന്നാൽ അവൻ അത് പറഞ്ഞത് അങ്ങനെയാണ്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട, നിന്റെ സിനിമ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി. ഭരതേട്ടൻ പറഞ്ഞാൽ പോലും ഞാൻ കേൾക്കില്ല. പിന്നെയാണ് ഇവാൻ പറഞ്ഞാൽ കേൾക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇവനെ ഒന്നും എനിക്ക് ഒരു പേടിയുമില്ല. അയാൾ ഇത് കാണുന്നുണ്ടെങ്കിൽ കാണട്ടെ എന്നുമാണ് കൈതപ്രം പറഞ്ഞത്.

അത് പോലെ തന്നെ തന്റെ സിനിമയിൽ അഭിനയിക്കാൻ മലയാളത്തിൽ നിന്ന് ആരും തയാറായില്ല. പൃഥ്വിരാജിനെയും സുരേഷ് ഗോപിയെയും ഒക്കെ ഞാൻ വിളിച്ചു. സുരേഷ് ഗോപി ഭയങ്കര കരുണയും ദയയും ഒക്കെ ഉള്ള ആൾ ആണെന്ന് ആണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ എന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നാല് ദിവസത്തേക്ക് എന്നോട് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപയാണ്. കാരുണ്യത്തെകുറിച്ചും ദയയെ കുറിച്ചും ഒക്കെ എപ്പോഴും പറഞ്ഞു നടക്കുന്ന ആൾ തന്നോട് ഈ കാര്യത്തിൽ ഒരു കാരുണ്യവും കാണിച്ചില്ല എന്നും കൈതപ്രം പറയുന്നു.