മോഹൻലാലിനെ പ്രണയിച്ച ഗാനരചയിതാവ്; പ്രണയം തോന്നിയത് ‘അഭിമന്യു’ കണ്ടിട്ട്

മോഹന്‍ലാലിനോട് പ്രണയം തോന്നിയതിനെ കുറിച്ച്  പറയുകയാണ് മലയാളത്തിലെ പ്രശസ്ത  ഗാനരചയിതാവ് . മറ്റാരുമല്ല ആ ഗാനരചയിതാവ്കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആണത്. ‘അഭിമന്യു’ എന്ന സിനിമയാണ് ലാലിനോട് പ്രണയം തോന്നാനുള്ള കാരണമായി കൈതപ്രം പറയുന്നത്. 1991ൽ…

മോഹന്‍ലാലിനോട് പ്രണയം തോന്നിയതിനെ കുറിച്ച്  പറയുകയാണ് മലയാളത്തിലെ പ്രശസ്ത  ഗാനരചയിതാവ് . മറ്റാരുമല്ല ആ ഗാനരചയിതാവ്കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആണത്. ‘അഭിമന്യു’ എന്ന സിനിമയാണ് ലാലിനോട് പ്രണയം തോന്നാനുള്ള കാരണമായി കൈതപ്രം പറയുന്നത്. 1991ൽ പുറത്തിറങ്ങിയ   അഭിമന്യു  മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രമാണ്. സംവിധാനം നിര്‍വഹിച്ചത് പ്രിയദര്‍ശനമായിരുന്നു. അഭിമന്യുവിലെ  കൈതപ്രം എഴുതിയ  പാട്ടുകളും ഹിറ്റായിരുന്നു. എന്തായാലും  മോഹൻലാലിനോട് പ്രണയം തോന്നാൻ അഭിമന്യു സിനിമയും ഒരു കാരണമാണ് എനാണിപ്പോൾ  ഗാന ര കൈതപ്രം ദാമോദരൻ വെളിപ്പെടുത്തിയിരിക്കുന്നത് . ഒരു  മാധ്യമത്തിന്   നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.  കൈതപ്രത്തിന്റെ വാക്കുകൾ അഭിമന്യുവില്‍ പ്രധാനമായുമുള്ള മൂന്ന് പാട്ടുകളെ കുറിച്ച് സംസാരിക്കവേയാണ് കൈതപ്രം നായകനായ മോഹൻലാലിനോട് തോന്നിയ ആരാധനയും വെളിപ്പെടുത്തിയത്. ആ പാട്ടുകളിൽ  ഒന്ന് കണ്ട് ഞാൻ മിഴികളില്‍. രണ്ടാമത്തേത് ഗണപതി പപ്പാ മോറിയ. രാമായണക്കാറ്റ് മൂന്നാമത്തേതും. മൂന്ന് ഗാനങ്ങളും വൻ ഹിറ്റായിരുന്നു. മോഹൻലാലിന്റെ മനോഹരമായ ഒരു സിനിമയാണ്. മനോഹരമായി പ്രിയദർശൻ ചിത്രീകരിച്ചിട്ടുമുണ്ട്. അതിമനോഹരമായി മോഹൻലാലും ഗീതയും അഭിനയിച്ചിട്ടുണ്ട്. മോഹന്ലാൽ  പ്രേമം തോന്നുന്ന അഭിനയമാണതില്‍. ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്‍താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല. ഞാനങ്ങനെ ലാലിന്റെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു ഒരു കാരണമാണെന്നും പറയുകയാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ഗാന രചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി .

മലയാള സിനിമയുടെ  സുവര്‍ണ വര്‍ഷങ്ങളിലൊന്നാണ് 1991 എന്ന് പറയാം. ഇന്നും മലയാളികള്‍ ആഘോഷിക്കുന്ന ചില മികച്ച ചിത്രങ്ങള്‍ പിറന്ന വര്‍ഷം. അതിലൊന്നാണ് മോഹൻലാലാ നായകനായെത്തിയ അഭിമന്യു .   1983ല്‍ വെടിയേറ്റ് വീഴും വരെ ബോംബെ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു രാജന്‍ മഹാദേവ് നായര്‍ എന്ന ബഡാ രാജന്‍. തിലക് നഗറില്‍ നിന്ന് ബോംബെയെ നിയന്ത്രിച്ച ആ ഡോണിന്‍റെ ജീവിതകഥയില്‍ നിന്നാണ് പ്രിയദര്‍ശന്‍ ‘അഭിമന്യു’ എന്ന സിനിമ കണ്ടെത്തുന്നത്.  ടി ദാമോദരന്‍റെ തിരക്കഥയിലാണ് ബഡാ രാജന്‍റെ ജീവിതം പ്രിയദര്‍ശന്‍ സിനിമയാക്കുന്നത്. വിബികെ മേനോനായിരുന്നു മോഹൻലാല്‍ നായകനായ ചിത്രം നിര്‍മിച്ചത്. 1991ല്‍ ക്രിസ്മസ് കാലത്  റിലീസായ സിനിമ മെഗാഹിറ്റായി മാറി എന്നുമാത്രമല്ല, മലയളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമകളില്‍ മുന്‍‌നിരയില്‍ ഇടം‌പിടിക്കുകയും ചെയ്തു. ഹരി എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.

ഗീത, ശങ്കര്‍, ജഗദീഷ്, സുകുമാരി, കൊച്ചിന്‍ ഹനീഫ, ഗണേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗണേഷ്കുമാര്‍ പറഞ്ഞത്, അഭിമന്യു പോലെ ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സിനിമ ഇക്കാലത്തുപോലും ഉണ്ടാകുന്നില്ല എന്നാണ്. തോട്ടാ തരണിയുടെ കലാസംവിധാനവും ജീവയുടെ ഛായാഗ്രഹണവും ഈ സിനിമയുടെ മാറ്റുകൂട്ടി. കൈതപ്രത്തിന്‍റേ വരികള്‍ക്കു  രവീന്ദ്രനായിരുന്നു  ഈണം പകര്‍ന്നത്. ജോണ്‍സണായിരുന്നു അഭിമന്യുവിന്‍റെ പശ്ചാത്തല സംഗീതം. ആര്‍ദ്രമായ പ്രണയവും രക്തം കിനിയുന്ന ക്രൈം രംഗങ്ങളും ഇടകലര്‍ന്ന ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതമായിരുന്നു ജോണ്‍സണ്‍ നല്‍കിയത്. മികച്ച നടനും മികച്ച എഡിറ്റര്‍ക്കും മികച്ച ശബ്ദസന്നിവേശകനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ അഭിമന്യു നേടി.ഈ സിനിമയില്‍ ഒട്ടേറെ അധോലോക നായകന്‍‌മാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണം വിശ്വനാഥന്‍  അവതരിപ്പിച്ച മുതലിയാര്‍, രാമി റെഡ്ഡി അവതരിപ്പിച്ച അബ്ബാസ് അലി  , മഹേഷ് ആനന്ദ്    അമര്‍ ബാഖിയ എന്നീ കഥാപാത്രങ്ങളെ അഭിമന്യു കണ്ടവര്‍ ഇന്നും ഓര്‍മ്മിക്കുന്നു.