തന്റെ വിവാഹത്തീയതി പുറത്ത് വിട്ട് കാജൽ, വരൻ ഗൗതം കിച്ചൂലു

തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു, തന്റെ വിവാഹത്തെക്കുറിച്ച് കാജൽ തന്നെയാണ് ഇപ്പോൾ  പറഞ്ഞിരിക്കുന്നത്, തന്റെ വിവാഹത്തീയതി അറിയിച്ച് കൊണ്ടാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കാജൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 30 ന് മുംബൈയില്‍…

തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു, തന്റെ വിവാഹത്തെക്കുറിച്ച് കാജൽ തന്നെയാണ് ഇപ്പോൾ  പറഞ്ഞിരിക്കുന്നത്, തന്റെ വിവാഹത്തീയതി അറിയിച്ച് കൊണ്ടാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കാജൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ചാണ് വിവാഹം.ഇരുവരുടേതും വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം.

മുംബൈ സ്വദേശിയാണ് കാജല്‍.കോവിഡ് മാനദണ്ദങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക എന്നും താരം. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നു നടി പറഞ്ഞു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും കാജല്‍ വ്യക്തമാക്കി.സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളായാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്.
ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേണ്‍ ലിവിങ് മേധാവിയാണ് ഗൗതം കിച് ലു.  കരാര്‍ ഒപ്പിട്ട സിനിമകള്‍ വിവാഹശേഷം പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ട താരമാണ് കാജല്‍ അഗര്‍വാള്‍. 2004 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂം, ഹോ ഗയാ നാ ആണ് ആദ്യ ചിത്രം. രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെയാണ് കാജല്‍ അഗര്‍വാളിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്.

മെര്‍സല്‍, സിങ്കം, കവചം, തുപ്പാക്കി, ജില്ല, പാരീസ് പാരീസ്, മിസ്റ്റര്‍ പെര്‍ഫെക്‌ട്, മാരി തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടിയുടെ പേരിലുണ്ട്. മുംബൈയില്‍ ജനിച്ച കാജല്‍ അഗര്‍വാള്‍ മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.