പ്രണയം വീട്ടുകാർ തന്നെ കണ്ടുപിടിക്കുകയായിരുന്നു, തുറന്നു പറഞ്ഞു കാളിദാസ് ജയറാം

കഴിഞ്ഞ ദിവസമാണ് നടൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണു താരം  വിവാഹിതൻ ആകാൻ പോകുന്നത്. മോഡലായ തരിണി കലിംഗരയരാണ് കാളിദാസിന്റെ വധുവാകാൻ ഒരുങ്ങുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന…

കഴിഞ്ഞ ദിവസമാണ് നടൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണു താരം  വിവാഹിതൻ ആകാൻ പോകുന്നത്. മോഡലായ തരിണി കലിംഗരയരാണ് കാളിദാസിന്റെ വധുവാകാൻ ഒരുങ്ങുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന കാര്യം ഏറെ നാളുകൾ ആയി പ്രേക്ഷകർക്കും അറിയാമായിരുന്നു. തരുണിയും ഒന്നിച്ചുള്ള ചിത്രങ്ങൾ കാളിദാസ് തന്റെ സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് കാളിദാസ് ഇപ്പോൾ. തങ്ങളുടെ രണ്ടു പേരുടെയും ഒരു കോമൺ ഫ്രണ്ട് വഴിയാണ് താനും തരുണിയും പരിചയപ്പെടുന്നത്. പരിചയം പതുക്കെ സൗഹൃദമായി മാറുകയായിരുന്നു.

എന്നാൽ ഞങ്ങൾ പരസ്പ്പരം ഐ ലവ് യു ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്ക് തമ്മിൽ ഇഷ്ടമാണെന്ന് മനസ്സിൽ ആക്കുകയായിരുന്നു. ഒരിക്കൽ തരുണി എന്നെ വിളിച്ചപ്പോൾ അവളുടെ ഫോൺ കാറിലെ ബ്ലൂടൂത്ത് സ്പീക്കറിൽ കണക്റ്റ് ആയി. അങ്ങനെ ചക്കി പേര് വെച്ച് ആളെ കണ്ടുപിടിച്ച്. എന്നിട്ട് അവൾ തന്നെ വീട്ടിൽ പറയുകയായിരുന്നു. ഞാൻ വീട്ടിൽ പറയാൻ ഇരിക്കുകയായിരുന്നു സത്യത്തിൽ തരുണിയുടെ കാര്യം. എന്റെ അച്ഛനും അമ്മയും നല്ല ഓപ്പൺ മൈൻഡ് ഉള്ളവർആണ് . അത് കൊണ്ട് എന്തും നമുക്ക് അവരോട് ഓപ്പൺ ആയി സംസാരിക്കാം. എന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെയാണ് തരുണിയുടെ അച്ഛനും അമ്മയും. നല്ല ഓപ്പൺ മൈൻഡഡ്‌ ആണ്.

സാധാരണ എല്ലാ കുടുംബം പോലെ തന്നെയാണ് എന്റെ ഫാമിലിയും. എനിക്ക് എന്തെങ്കിലും കാര്യം അച്ഛനോട് പറയണമെങ്കിൽ ‘അമ്മ വഴിയാണ് അത് അച്ഛനിലേക്ക് എത്തിക്കുന്നത്. എന്റെ സിനിമകൾ കണ്ടിട്ട് അതിൽ തെറ്റ് ഉണ്ടെന്നു തോന്നിയാൽ വീട്ടിൽ ഏറ്റവും കൂടുതൽ എന്നെ വിമർശിക്കുന്നത് ചക്കി ആണ്. ഞങ്ങൾ സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ല വീട്ടിൽ, എന്നാൽ ബാക്കി ഉള്ള മുഴുവൻ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. ഒരുമിച്ച് കൂടാനുള്ള ഒരു സമയങ്ങളിലും ഞങ്ങൾ വേണ്ടെന്നു വെക്കാറില്ല. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഉള്ള നിമിഷങ്ങൾ ഞങ്ങൾ ആസ്വദിക്കാറുമുണ്ട് എന്നുമാണ് കാളിദാസ് പറഞ്ഞത്.