വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാവുന്ന ‘കള്ളനും ഭഗവതിയും’ ചിത്രീകരണം തുടങ്ങി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പൂജ കൊല്ലങ്കോട്, പയ്യലൂര്‍ ശ്രീ പുരട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്നു.…

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പൂജ കൊല്ലങ്കോട്, പയ്യലൂര്‍ ശ്രീ പുരട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്നു. രാവിലെ 9.15 ന് നടന്ന ചടങ്ങില്‍ ശശി പറവൂര്‍, ഈസ്റ്റ് കോസ്റ്റ് വിജയന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു ശ്രീ, ധന്യ ബാലകൃഷ്ണന്‍, അനില്‍, ശ്രീകാന്ത് മുരളി, രാജീവ് കോവിലകം എന്നിവര്‍ ഭദ്രദീപം കൊളുത്തി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍ ഫസ്റ്റ് ക്ലാപ്പ് ചെയ്തു ചിത്രീകരണം തുടങ്ങി.

അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍. സലിം കുമാര്‍,ജോണി ആന്റണി,പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍,മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ.വി. അനില്‍ സ്‌ക്രിപ്റ്റ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

എഡിറ്റര്‍-ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകര്‍,ഫൈനല്‍ മിക്‌സിംഗ്-രാജാകൃഷ്ണന്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ടിവിന്‍ കെ വര്‍ഗ്ഗീസ്,അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യകല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരന്‍, ഗ്രാഫിക്‌സ്-നിഥിന്‍ റാം. പി. ആര്‍.ഒ : വാഴൂര്‍ ജോസ്, എ. എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. നവംബര്‍ ഇരുപത്തി മൂന്ന് മുതല്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കും.