സിനിമയിലെ അമ്മ ലിസിയുടെ മരണം..!! കല്യാണിയിൽ മാനസിക സംഘര്‍ഷങ്ങളുണ്ടാക്കി..!!

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. നായികയായി എത്തുന്നതിന് മുന്‍പ് ക്യാമറയ്ക്ക് പിന്നിലും കല്യാണി സജീവ സാന്നിധ്യമായിരുന്നു. ആ ജോലി തന്നെ ആയിരുന്നു താന്‍ ഏറെ ആഗ്രഹിച്ചതും…

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. നായികയായി എത്തുന്നതിന് മുന്‍പ് ക്യാമറയ്ക്ക് പിന്നിലും കല്യാണി സജീവ സാന്നിധ്യമായിരുന്നു. ആ ജോലി തന്നെ ആയിരുന്നു താന്‍ ഏറെ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും എന്ന് താരം മുന്‍പും പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മ ലിസിയുടെ ചിത്രങ്ങളെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

kallyani

മിക്ക സിനിമകളിലും അമ്മ മരിക്കുന്ന രംഗങ്ങള്‍ കല്യാണി എന്ന ആ ചെറിയ കുട്ടിയില്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ തീര്‍ത്തിരുന്നു എന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത.് കല്യാണിയുടെ വാക്കുകളിലേക്ക്… അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം.

kallyani

ഒന്നുകില്‍ കുത്തിക്കൊല്ലും, അല്ലെങ്കില്‍ ഷോക്കടിച്ച് മരിക്കും. തന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്നേഹമാണ്. എന്നാല്‍ ചിത്രത്തില്‍ അമ്മയെ ലാല്‍ അങ്കിള്‍ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.

kallyani-lissy

അത്രത്തോളം താന്‍ സ്നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ താന്‍ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. ബ്ലോക്ക്ബസ്റ്റര്‍ വരെ പോകും അമ്മയുടെ മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്.