ബാഡാസ് മാ…ലിയോയെ പുകഴ്ത്തി കല്ല്യാണി

കാത്തിരിപ്പിനൊടുവില്‍ വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ലിയോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പുതിയ ചരിത്രം കുറിച്ച് ബോക്‌സോഫീസില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ആദ്യദിന കലക്ഷന്‍ തന്നെ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രജനീകാന്തിന്റെജയിലറിനെ പിന്തള്ളി ലിയോ…

കാത്തിരിപ്പിനൊടുവില്‍ വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ലിയോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പുതിയ ചരിത്രം കുറിച്ച് ബോക്‌സോഫീസില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ആദ്യദിന കലക്ഷന്‍ തന്നെ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രജനീകാന്തിന്റെജയിലറിനെ പിന്തള്ളി ലിയോ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയിരിക്കുകയാണ്.

ആദ്യദിനം തന്നെ നിരവധി സെലിബ്രിറ്റികളും ലിയോ കണ്ടുകഴിഞ്ഞു. ലിയോ കണ്ട് കല്ല്യാണി പ്രിയദര്‍ശന്‍ തന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ്. ‘ബാഡാസ് മാ! അതാണ്, അതാണ് ട്വീറ്റ്’, എന്നാണ് കല്യാണി ലിയോ കണ്ട് കുറിച്ചത്. ലിയോ എന്ന ഹാഷ് ടാഗിനൊപ്പം തീയുടെ ഇമോജിയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ലോകേഷിനൊപ്പം രത്‌ന കുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോയുടെ നിര്‍മ്മാണം. തൃഷയാണ് ചിത്രത്തില്‍ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, ജോര്‍ജ് മരിയന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മനോജ് പരമഹംസയും ഫിലോമിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്.