‘കിച്ചുവിനെ ഈ ദിവസം ഓർമ്മിപ്പിക്കാനില്ല, അഹാനയാണ് ഇത് തപ്പി തന്നത്’; സിന്ധുവിന്റെ പുതിയ വീഡിയോ സൂപ്പർഹിറ്റ്

മലയാളികളുടെ ഇഷ്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇപ്പോൾ 29-മത് വിവാഹ വാർഷിക ദിനത്തിൽ തങ്ങളുടെ വിവാഹ വീഡിയോ നടൻ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു പങ്കുവെച്ചത് യൂട്യുബിൽ വൈറലാവുകയാണ്. 1994 ഡിസംബർ 12നായിരുന്നു…

മലയാളികളുടെ ഇഷ്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇപ്പോൾ 29-മത് വിവാഹ വാർഷിക ദിനത്തിൽ തങ്ങളുടെ വിവാഹ വീഡിയോ നടൻ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു പങ്കുവെച്ചത് യൂട്യുബിൽ വൈറലാവുകയാണ്. 1994 ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷികം പെതുവെ ആഘോഷമാക്കാറില്ലെന്നാണ് സിന്ധു പറയുന്നത്. ഭർത്താവ് കൃഷ്‌ണകുമാർ തീർച്ചയായും ഇക്കാര്യം മറന്നു പോയിട്ടുണ്ടാകും. താൻ ഇക്കാര്യം ഓർമ്മിപ്പിക്കില്ലെന്നും തന്റെ യുട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവെച്ചുകൊണ്ട് സിന്ധു പറഞ്ഞു.

ഇന്നത്തെ പോലെ സ്റ്റേജ് ഡെക്കറേഷനോ പാർട്ടിയോ ആഘോഷമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. നല്ല സാരി ആയിക്കണം ആഭരണങ്ങളും നോക്കും അല്ലാതെ വേറെ ഒന്നും കാര്യമാക്കിയിരുന്നില്ലെന്നാണ് സിന്ധു ഓർമ്മകൾ പങ്കുവയ്ക്കുന്നത്. വീട്ടിൽ പഴയ വീഡിയോകൾ തിരയുന്നതിനിടെ മകൾ അഹാനയാണ് വിവാഹ വിഡിയോയുടെ ചില ക്ലിപ്പുകൾ വീണ്ടെടുത്ത് അയച്ചു തന്നത്. ഒരുപാട് വിഡിയോകൾ നഷ്‌ടമായെന്നും സിന്ധു പറയുന്നു.

വിവാഹത്തലേന്ന് വന്ന അതിഥികൾക്ക് ഭക്ഷണവും നാരങ്ങ വെള്ളവും വിതരണം ചെയ്‌ത ശേഷം നാളെ കല്യാണത്തിന് വരണേ എന്ന് പറഞ്ഞ് മടുത്തിരുന്നുവെന്നുള്ള രസകരമായ ഓർമ്മയും സിന്ധു പങ്കുവെച്ചു. തിരുവനന്തപുരത്തെ വഴുതക്കാട് സുബ്രമണ്യം ഹാളിൽ വച്ച് നടന്ന വിവാഹത്തിൽ ബൈജു, മധുപാൽ, അപ്പ ഹാജി, വേണു തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്. മകൾ ഇഷാനിയെ പോലെയുണ്ട് കാണാൻ എന്നുള്ള അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.