‘ഇത് സ്വപ്നമോ അതോ സത്യമോ?’!! പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി കല്യാണി പ്രിയദര്‍ശന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി കല്ല്യാണി പ്രിയദര്‍ശന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകമനസ്സില്‍ ഇടംപിടിച്ച താരമാണ് കല്ല്യാണി. തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാഗ്യതാരം കൂടിയാണ് കല്ല്യാണി. ഹൃദയവും, തല്ലുമാല, മൈക്കില്‍ ഫാത്തിമ എല്ലാം ഹിറ്റ്…

മലയാളത്തിന്റെ പ്രിയ താരമാണ് നടി കല്ല്യാണി പ്രിയദര്‍ശന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകമനസ്സില്‍ ഇടംപിടിച്ച താരമാണ് കല്ല്യാണി. തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാഗ്യതാരം കൂടിയാണ് കല്ല്യാണി. ഹൃദയവും, തല്ലുമാല, മൈക്കില്‍ ഫാത്തിമ എല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു.

ഇപ്പോഴിതാ താരം പിറന്നാളിന് ലഭിച്ച സര്‍പ്രൈസിനെ കുറിച്ചാണ് പങ്കിട്ടിരിക്കുന്നത്. മനസ്സില്‍ ആഗ്രഹിച്ച കാര്യം മുമ്പില്‍ സര്‍പ്രൈസായി കിട്ടുന്ന നിമിഷം അത് എത്രമാത്രം സന്തോഷം പകരുന്നതാണെന്ന് പറഞ്ഞാല്‍ മതിയാകില്ല. അങ്ങനെയൊരു സര്‍പ്രൈസ് കിട്ടിയ സന്തോഷമാണ് താരം പങ്കുവച്ചത്.

കല്യാണിയ്ക്ക് ഇത്തവണ പിറന്നാളിന് കിട്ടിയത് കിടിലന്‍ സമ്മാനമാണ്. അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ കൈയ്യൊപ്പുള്ള പത്താം നമ്പര്‍ ജേഴ്‌സിയാണ് താരത്തിന് കിട്ടിയ സമ്മാനം. സര്‍പ്രൈസ് ബര്‍ത്ത്‌ഡേ ഗിഫ്റ്റ് കിട്ടിയ ചിത്രം കല്യാണി സോഷ്യലിടത്ത് പങ്കുവച്ചു. ആരാണ് സര്‍പ്രൈസ് സമ്മാനിച്ചതെന്ന് താരം പറഞ്ഞിട്ടില്ല. ‘എന്നെ ഒന്ന് നുള്ളാമോ? ഞാന്‍ സ്വപ്ന ലോകത്താണോ, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം’ എന്നു പറഞ്ഞാണ് കല്യാണി ചിത്രം പങ്കുവച്ചത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കല്ല്യാണിയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.