ജയറാമിനെ അന്ന് എന്റെ സിനിമയിൽ അഭിനയിപ്പിക്കാഞ്ഞത് കാര്യമായി! ജയറാം അന്ന് അവസരം ചോദിച്ചിരുന്നു; സംഭവത്തെ കുറിച്ച് കമൽ 

മലയളത്തിൽ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്, ഇപ്പോൾ കമൽ നടൻ ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ…

മലയളത്തിൽ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്, ഇപ്പോൾ കമൽ നടൻ ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ സംവിധാനം ചെയ്യ്ത മൂന്നാമത്തെ ചിത്രമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ഈ ചിത്രത്തിന് വേണ്ടി ഒരുപാട് വലിയ കാവുകൾ ഞങ്ങൾ നോക്കിയിരുന്നു, അവസാനം ലഭിച്ച കാവാണ് പന്തളത്തുള്ള ചാമക്കാവ്,

ഒരുപാട് കാവുകൾ ഞങ്ങൾ അന്വേഷിച്ചു ഈ സിനിമക്ക് വേണ്ടി, ഒരിക്കൽ ഞാനും, ഫാസിലും  കൂടി ഷൊർണുരിൽ ഒരു ഹോട്ടൽ എടുത്തു അവിടെ കാവുകൾ അന്വേഷിച്ചു പോയതാ, ആ ഹോട്ടലിൽ എം ഡി വാസുദേവൻ സാർ ഉണ്ട് അദ്ദേഹം പറഞ്ഞു പെരുമ്പാവൂരിൽ ഒരു കാവുണ്ട് അവിടെ നോക്ക് എന്ന്, അങ്ങനെ ഞങ്ങൾ അവിടെ പോയി വഴിയറിയില്ല, ഒരു ചെറുപ്പക്കാരൻ ഞങ്ങൾക്ക് വഴികാണിച്ചു താരനായി വണ്ടിയിൽ കയറി, അയാൾ ഫാസിലിനോട് അറിയുമോ ഞാൻ കലാഭവൻ മിമിക്രിയിൽ ഉള്ളതാണെന്ന് പറഞ്ഞു

അയാൾ ജയറാം ആയിരുന്നു, അങ്ങനെ അയാൾ കാവിലേക്ക് ഞങ്ങളെ കൊണ്ട് പോയി ഞങ്ങൾക്ക് ഇഷ്ട്ടമായില്ല, ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു അവിടെ ചെന്ന് ചായ കുടിച്ചിട്ട് ഇറങ്ങാൻ നേരം അയാൾ സിനിമയിൽ ഒരു വേഷം ചോദിച്ചു, എന്നാൽ അതിൽ ഒരു ചെറിയ വേഷം മാത്രമേ ഉള്ളൂ, എന്നാൽ ഫാസിൽ പറഞ്ഞു അത് അപ്പാഹാജി ചെയ്യ്തുകൊള്ളുമെന്നു, ഞാൻ ചാൻസ് ഇല്ല എന്ന് പറഞ്ഞു പോയി, കാര്യമായി ജയറാമിനെ ആ വേഷം നൽകഞ്ഞത് രണ്ടു മാസം കഴിഞ്ഞപ്പോൾ അയാൾ അപരൻ എന്ന ചിത്രത്തിൽ അഭിനയിച്ചു ആ അഭിനയം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്റെ സിനിമയിൽ അഭിനയിപ്പിക്കാഞ്ഞത് കാര്യമായി, കമൽ പറയുന്നു