ദിലീപ് ചിത്രം തങ്കമണിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്!!

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവമാണ് സിനിമാകുന്നത്. വലിയ താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്. നിതാ പിള്ളയും പ്രണിതാ സുബാഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവമാണ് സിനിമാകുന്നത്. വലിയ താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്. നിതാ പിള്ളയും പ്രണിതാ സുബാഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ചിത്രം മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രണിത സുബാഷിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രണിത എത്തുന്നത്. അര്‍പ്പിത നാഥ് എന്നാണ് പ്രണിതയുടെ കഥാപാത്രത്തിന്റെ പേര്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവരാണ് തങ്കമണി നിര്‍മ്മിക്കുന്നത്.

ദിലീപിന്റെ കരിയറിലെ 148-ാമത്തെ ചിത്രമാണ് തങ്കമണി. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കട്ടപ്പനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റര്‍മാരായ രാജശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരാണ് മറ്റ് പ്രധാന റോളുകളിലെത്തുന്നത്. മാത്രമല്ല അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയിലുണ്ട്.