കമൽ സംവിധാനത്തിൽ ഷൈൻ നായകൻ ആകുന്ന പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ ചിത്രീകരണം ആരംഭിച്ചു 

മലയാള സിനിമയിലെ കമലിന്റെ സഹായി ആയി സിനിമയിൽ എത്തിയ നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ ഇരുവരും ഒന്നിച്ചു പുതിയ ചിത്രത്തിൽ ജോയിന്റ് ചെയ്യ്തു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ…

മലയാള സിനിമയിലെ കമലിന്റെ സഹായി ആയി സിനിമയിൽ എത്തിയ നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ ഇരുവരും ഒന്നിച്ചു പുതിയ ചിത്രത്തിൽ ജോയിന്റ് ചെയ്യ്തു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എല്ലാം എത്തിയിരുന്നു, ഇപ്പോൾ കമൽ സംവിധാനത്തിൽ ഷൈൻ നായകനായി പുതിയ ചിത്രം വിവേകാനന്ദൻ വൈറലാണ് , ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭം കുറിച്ചിരിക്കുകയാണ്.

ഇന്ന് തൊടുപുഴകടത്തുള്ള പെരിയമ്പ്ര സെന്റ് ഓർത്തഡോക്സ് ചർച്ചിലെ പരീക്ഷ ഹാളിൽ  വെച്ചായിരുന്നു ചിത്രത്തിനെ തുടക്കം കുറിച്ചത്. സിബി മലയിലും,കമലുമാണ് ആദ്യമായി ഭദ്രദീപം കൊളുത്തിയത്. തുടർന്ന് നിർമാതാക്കളായ ഷെല്ലി രാജ്, നേടിയത്ത് നസീബ് , ആഷിക് അബു, രഞ്ജൻ എബ്രഹാം തുടങ്ങിയവരും ഒപ്പം അഭിനേതാക്കളും ചേർന്ന് ചിത്രത്തിനെ ഗംഭീര തുടക്കം കുറിച്ച്.

നമ്മൾ എന്ന ചിത്രത്തിൽ കമലിനെ സംവിധാന  സഹായി ആയി ആണ് ഷൈൻ സിനിമയിൽ തന്നെ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ കമലിനൊപ്പം ഷൈൻ എത്തിയിരുന്നു, ഇപ്പോൾ ഇത് ആദ്യമായാണ് കമൽ ചിത്രത്തിൽ ഷൈൻ നായകനായി എത്തുന്നത്.