ഇടവേളയ്ക്കുശേഷം ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തി കങ്കണ

സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത താരം തന്റെ പക്ഷേ കഥാപാത്രങ്ങൾക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകുന്നതാണ് . മുൻപ്രധാനമന്ത്രി…

സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത താരം തന്റെ പക്ഷേ കഥാപാത്രങ്ങൾക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകുന്നതാണ് . മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി കുറച്ച് കാലങ്ങളായി ഫിറ്റ്‌നസിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.


ഇപ്പോളിതാ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്‌നസിലേക്കു മടങ്ങി വന്നിരിക്കുകയാണ് ബോളിവുഡ് താര സുന്ദരിയായ കങ്കണ റണൗട്ട്. അടുത്തത് താൻ ഒരു ആക്ഷൻ പടമാണ് ചെയ്യാൻ പോകുന്നതെന്നും അതിനായി വീണ്ടും വർക്ഔട്ടുകൾ ആരംഭിച്ചെന്നും വീഡിയോ പങ്കുവച്ച് കങ്കണ റണൗട്ട്കുറിച്ചിരിക്കുന്നത്

തലൈവി എന്ന ബയോപിക്കിന് വേണ്ടി കങ്കണ ശരീരഭാരം കൂട്ടിയത് പിൽക്കാല അഭിനേത്രിയും രാഷ്ട്രീയക്കാരിയും ആയ ജയലളിതയുടെ കഥയാണ് പറഞ്ഞത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതയാത്രയ്ക്കായി കങ്കണ 20-25 കിലോഗ്രാം ഭാരം വർദ്ധിപ്പിച്ചിരുന്നു, പിന്നീട് ശരീരത്തിന്റെ രൂപഭാവം വീണ്ടെടുക്കാൻ ശരീരഭാരം കുറക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന പുതിയ സിനിമയിൽ യുദ്ധവിമാന പൈലറ്റായാണ് കങ്കണ റണൗട്ട് എത്തുന്നത്