‘ഹോപ് എലിസബത്ത് ബേസിൽ; മകളുടെ പേരിനു പിന്നിലെ കഥ ഇതാണെന്ന് ബേസിൽ ജോസഫ്!

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. മകൾക്ക് ‘ഹോപ് എലിസബത്ത് ബേസിൽ’ എന്നാണ് ഇരുവരും…

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. മകൾക്ക് ‘ഹോപ് എലിസബത്ത് ബേസിൽ’ എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത് .


അന്ന് കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബേസിൽ കുറിച്ചതിങ്ങനെയായിരുന്നു ”ഞങ്ങളുടെ കുഞ്ഞു മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നുവെന്നും. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു. അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല” എന്നായിരുന്നു താരം കുറിച്ചത്.

തങ്ങളുടെ മകൾക്കു ഹോപ്പ് എന്നു പേര് നൽകാനുള്ള കാരണം പറയുകയാണ് ബേസിൽ. എലിസബത്ത് ആണ് മകൾക്ക് ഈ പേര് നൽകിയതെന്നാണ് ബേസിൽ പറയുന്നത് . ”ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ് എന്ന പേര് സ്‌ട്രൈക്ക് ചെയ്യുന്നതെന്നും ആ സീരീസിൽ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നൽകുന്ന പേരാണ് ഹോപ് എന്നത്. വളരെ പ്രശ്‌നങ്ങൾക്കിടയിൽ് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ് എന്ന് വിളിച്ചു” ബേസിലിൽ പറയുന്നു.ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം 2017 ലാണ് നടന്നത്.