ഉലകനായകന് ചെന്നൈയില്‍ മാത്രം 92 കോടി രൂപയുടെ പ്രോപ്പര്‍ട്ടികള്‍!! ലണ്ടനില്‍ രണ്ടരക്കോടിയുടെ വീടും

ബാലതാരമായെത്തി ഇന്ത്യന്‍ സിനിമയുടെ ഉലകനായകനായി മാറിയ താരമാണ് കമല്‍ ഹാസന്‍. സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ താരമാണ് കമല്‍ഹാസന്‍. യാദൃശ്ചികമായി ബാല താരമായെത്തി, പിന്നീട് സഹനടനായി അങ്ങനെ പടിപടയായാണ് ഉലകനായകന്റെ വളര്‍ച്ച. സിനിയില്‍…

ബാലതാരമായെത്തി ഇന്ത്യന്‍ സിനിമയുടെ ഉലകനായകനായി മാറിയ താരമാണ് കമല്‍ ഹാസന്‍. സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ താരമാണ് കമല്‍ഹാസന്‍. യാദൃശ്ചികമായി ബാല താരമായെത്തി, പിന്നീട് സഹനടനായി അങ്ങനെ പടിപടയായാണ് ഉലകനായകന്റെ വളര്‍ച്ച. സിനിയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ചുവടുവച്ചിരിക്കുകയാണ് കമല്‍ഹാസന്‍. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രൊഡക്ഷന്‍ കമ്പനിക്കും അദ്ദേഹത്തിനുണ്ട്.

ഉലകനായകന്റെ വീടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യലിടത്ത് നിറയുന്നത്. ചെന്നൈ നഗരത്തില്‍ മാത്രം താരത്തിന് രണ്ട് ഫ്ളാറ്റുകള്‍ സ്വന്തമായുണ്ട്. ഈ ഫ്ളാറ്റുകള്‍ക്ക് മാത്രം 19 കോടിയോളമാണ് വില. ചെന്നൈയില്‍ മാത്രം താരത്തിന് 92 കോടി രൂപയുടെ പ്രോപ്പര്‍ട്ടികളുണ്ടെന്നാണ് പുറത്തുവരുന്നത്.

ചെന്നൈയിലെ ആല്‍വാര്‍പേട്ടിലും ആഡംബര വസതികള്‍ നിറഞ്ഞ ബോട്ട് ക്ലബ്ബ് റോഡിലുമാണ് താരത്തിന്റെ വീടുകള്‍. ആല്‍വാര്‍പേട്ടിലെ വീട് 60 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബന്ധുക്കള്‍ എല്ലാം കൂടിച്ചേരുന്നതും ഈ വീട്ടിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ മുടക്കി ഈ വീട് കമല്‍ ഹാസന്‍ നവീകരിക്കുകയും ചെയ്തിരുന്നു. വെള്ള നിറമാണ് വീട്ടില്‍ പ്രധാനമായുള്ളത്.

ഇന്ത്യയ്ക്ക് പുറമേ വിദേശത്തും താരത്തിന് വീടുണ്ട്. താരത്തിന്റെ പ്രിയപ്പെട്ട സ്ഥലമായ ലണ്ടനിലും താരത്തിന് സ്വന്തമായി വീടുണ്ട്. ഇടയ്ക്ക് കുടുംബവുമായി
ലണ്ടനിലേക്ക് യാത്ര ചെയ്യാറുള്ള താരം അവിടെയും വീട് സ്വന്തമാക്കി. രണ്ടരക്കോടിയോളമാണ് ലണ്ടനിലെ വീടിന്റെ വില.