അടച്ചിട്ട വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് കൊണ്ട് അമ്മയുടെ ആത്മാവുമായി സംസാരം!

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ…

kanaka life story

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക. അടച്ച് പൂട്ടിയ വീട്ടിൽ ആണ് പുറം ലോകവുമായി അതികം സഹകരണം ഇല്ലാതെ കനക ഇപ്പോഴും ജീവിക്കുന്നത്. കനക സിനിമയിൽ നിന്ന് ഫീൽഡ് ഔട്ട് ആക്കാൻ കാരണം താരത്തിന്റെ ‘അമ്മ ആണെന്ന സംസാരം സിനിമ മേഖലയിൽ ഉണ്ടായിരുന്നു.

Kanaka past film life
Kanaka past film life

കനകയുടെ സിനിമ ജീവിതത്തിൽ ഉള്ള അമ്മയുടെ കൈകടത്തൽ ആണ് കനകയുടെ അവസരം കുറച്ചത് എന്നും കനകയ്ക്ക് വന്നിരുന്ന അവസരങ്ങൾ എല്ലാം ‘അമ്മ കാരണം ഇല്ലാതായെന്നും നിർമ്മാതാക്കളുടെ വാക്ക് തർക്കങ്ങൾ ഉണ്ടായതോടെ കനക മുഴുവനായും സിനിമ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന വാർത്തകൾ ആണ് സിനിമ മേഖലയിൽ നിന്ന് പുറത്ത് വരുന്നത്. അമ്മയെ അമിതമായി സ്നേഹിച്ചിരുന്ന കനക അമ്മയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ തകർന്ന് പോകുകയായിരുന്നു. കനകയ്ക്ക് ഇരുപത്തി ഒൻപത് വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു അമ്മയുടെ വിയോഗം. ‘അമ്മ പോയതിന് ശേഷം താരം തീർത്തും ഒറ്റ പെട്ടത് പോലെ കഴിയുകയാണ്.

Kanaka
Kanaka

അമ്മയെ അളവിൽ കൂടുതൽ സ്നേഹിച്ചിരുന്ന താരം അമ്മയുടെ മരണശേഷം പ്രേതങ്ങളോട് സംസാരിക്കുന്ന ആവി അമുദ എന്ന സ്ത്രീയെ അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ വേണ്ടി കനക സമീപിച്ചിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഇന്നും ദുരൂഹത നിറഞ്ഞ സാഹചര്യത്തിൽ ആണ് കനക ജീവിക്കുന്നത്.