വെളിച്ചത്തേക്ക് വരാൻ പേടി, കാണാൻ വരുന്നവരോട് സംസാരിക്കുന്നത് ഇരുട്ടിൽ നിന്ന്

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ…

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. തികച്ചും വ്യാജമായ വാർത്തകൾ ആണ് അതെന്ന് ആണ് കനക തന്നെ പ്രതികരിച്ചത്. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക.

പഴയകാല നടി ദേവികയുടെ മകൾ കൂടിയാണ് കനക. അത് വരെ അമ്മയുടെ തണലിൽ കഴിഞ്ഞ കനകയ്ക്ക് അമ്മയുടെ പെട്ടന്നുള്ള വിയോഗം വലിയ ഷോക്ക് ആണ് ഉണ്ടാക്കിയത്. ‘അമ്മ പറയുന്നത് കേട്ട് മാത്രം ജീവിച്ച കനികയ്ക്ക് ലോകത്തിന് മുൻപിൽ എങ്ങനെ അഭിമുഖീകരിക്കണം എന്ന് പോലും അറിയാതെ ആയി. ഇന്ന് അമ്മ പണിത് നൽകിയ ആ വലിയ ബംഗ്ളാവിൽ ഒരു സഹായിക്കൊപ്പമാണ് കനികയുടെ ജീവിതം ഇപ്പോഴത്തെ ജീവിതം. ശരിക്കും ഇന്ന് പുറം ലോകവുമായി ഇടപെഴകാൻ പേടിയുള്ളവരെ പോലെയാണ് കനികയുടെ ജീവിതം.

ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിറഞ്ഞു നിന്ന താരമാണ് കനക. അക്കാലത്തെ സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു വരുകെയാണ് താരത്തിന്റെ ‘അമ്മ അപ്രതീക്ഷിതമായി മരണപ്പെട്ടത്. അമ്മയുടെ മരണശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത കനക തിരിച്ചുവരവിന് ഒരുങ്ങിയപ്പോൾ നായിക വേഷങ്ങൾ ഒന്നും ആയിരുന്നില്ല താരത്തിന് ലഭിച്ചത്. നായികയായി നിറഞ്ഞു നിന്ന തനിക്ക് സഹനടിയുടെ വേഷങ്ങൾ വന്നത് കനകയ്ക്കു അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമയിൽ നിന്നും കുറച്ച് കാലം മാറിനിന്നപ്പോഴേക്കും താരത്തിന് മാർക്കറ്റ് ഇടിവ് സംഭവിച്ചിരുന്നു.