ചെറുപ്പം മുതൽ ഉള്ള എന്റെ സ്വപ്‌ന പുരുഷൻ അദ്ദേഹം ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അംബിക. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ ആണ് കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ആ കാലാത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക നായകന്മാർക്ക്…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അംബിക. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ ആണ് കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ആ കാലാത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു കാലത്ത് സിനിമയിൽ സജീവമായി നിന്ന അംബികയ്ക്ക് നിന്ന് തിരിയാൻ പോലും സമായമില്ലാത്ത വിധം തിരക്കുകൾ ആയിരുന്നു.

എന്നാൽ സിനിമ ജീവിതത്തിൽ ശോഭിച്ചത് പോലെ വിവാഹ ജീവിതത്തിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാനു സത്യം. അംബിക രണ്ടു വിവാഹം ചെയ്തു എങ്കിലും അവ രണ്ടും പരാചയപ്പെടുകയായിരുന്നു. ഇന്ന് മകൾക്ക് ഒപ്പം കഴിയുകയാണ് താരം. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ‘അമ്മ വേഷങ്ങളിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനറെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അംബിക. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു കാലത്ത് എന്റെ ഇഷ്ടപുരുഷൻ ആയിരുന്നു പ്രേംനസീർ.

എന്റെ ഡ്രീം ബോയ് എന്ന് വേണമെങ്കിൽ പ്രേം നസീറിനെ കുറിച്ച് പറയാം. എന്തൊരു സുന്ദരൻ ആയിരുന്നു അദ്ദേഹം. അത് പോലെ തന്നെ സിനിമ ജീവിതത്തിൽ ശങ്കറുമായുള്ള ഗോസിപ്പുകൾ വന്നിരുന്നു. ഞാൻ ശങ്കറിന്റെ വിവാഹം കഴിക്കാൻ പോകുകയാണ് എന്നൊക്കെപറഞ്ഞു. അതിലൊന്നും യാതൊരു സത്യവുമില്ല. ശങ്കർ വളരെ നല്ല ഒരു നടൻ ആണ്. നടൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ട്ടമാണ് എന്നല്ലാതെ അതിനപ്പുറത്തേക്ക് മറ്റൊരു ചിന്തയോ ബന്ധമോ ഞങ്ങൾ തമ്മിൽ ഇല്ല എന്നും അംബിക പറഞ്ഞു.