ഹലോ..രണ്ട് വര്‍ഷത്തിന് ശേഷം ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടി!!! സന്തോഷം പങ്കുവച്ച് കങ്കണ റണാവത്ത്

രണ്ട് വര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ പൂര്‍വാധികം ശക്തയായി തിരിച്ചെത്തി ബോൡവുഡ് താരം കങ്കണ റണാവത്ത്. നിയമ ലംഘനങ്ങളുടെ പേരില്‍ താരത്തിന്റെ അക്കൗണ്ട് സസ്പെന്റ് ചെയ്തിരുന്നു. തന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കങ്കണ.…

രണ്ട് വര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ പൂര്‍വാധികം ശക്തയായി തിരിച്ചെത്തി ബോൡവുഡ് താരം കങ്കണ റണാവത്ത്. നിയമ ലംഘനങ്ങളുടെ പേരില്‍ താരത്തിന്റെ അക്കൗണ്ട് സസ്പെന്റ് ചെയ്തിരുന്നു. തന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കങ്കണ. തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് നടി ട്വിറ്റര്‍ പേജില്‍ കുറിച്ചു.

പോസ്റ്റിട്ടതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് കങ്കണയെ വീണ്ടും സ്വാഗതം ചെയ്ത് എത്തുന്നത്. പുതിയ ചിത്രം ‘അടിയന്തരാവസ്ഥ’യുടെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി’ എന്നും പറഞ്ഞ് താരം പുതിയ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.


തുടര്‍ച്ചയായുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2021 മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്. ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ഇലോണ്‍ മസ്‌കിനോട് അക്കൗണ്ട് തിരിച്ചുതരണമെന്ന്
നടി ആവശ്യപ്പെട്ടിരുന്നു.