തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് ‘കങ്കുവ’. ദീപാവലിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരുന്നു. കൈയ്യില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന സൂര്യ, പിന്നിലായി വാദ്യോപകരണങ്ങളുമായി നില്‍ക്കുന്ന പോരാളികളുമായിരുന്നു പോസ്റ്ററില്‍. വന്‍ വരവേല്‍പായിരുന്നു പോസ്റ്ററിന് ലഭിച്ചത്. യോദ്ധാവിന് സമാനമായ രൂപഭാവങ്ങളുമായി നില്‍ക്കുന്ന സൂര്യയുടെ ഇതുവരെ കാണാത്ത ലുക്കാണ് കങ്കുവയുടെ പ്രധാന ആകര്‍ഷണം.
അതേസമയം ആരാധകര്‍ക്ക് സന്തോഷം പകരുന്ന കങ്കുവയുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. കങ്കുവ അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള 38 ഭാഷകളിലാണ് ‘കങ്കുവ’ റിലീസ് ചെയ്യുന്നത്. നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചത്. ‘കങ്കുവ’ ലോകമെമ്പാടുമുള്ള 38 ഭാഷകളില്‍ 3D, IMAX ഫോര്‍മാറ്റുകളില്‍ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
രജനികാന്ത് നായകനായെത്തിയ അണ്ണാത്തെയ്ക്കുശേഷം ശിവ സംവിധാനം ചെയ്യുന്ന പീരിയോഡിക് ആക്ഷന്‍ ഡ്രാമയാണ് കങ്കുവ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങി പത്ത് ഭാഷകളില്‍ മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലനാകുന്നത്. ജഗപതി ബാബു, യോഗി ബാബു, കോവയ് സരള, എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സ്റ്റുഡിയോ ഗ്രീനിന്റെയും യു.വി ക്രിയേഷന്‍സിന്റെയും ബാനറില്‍ വംശി പ്രമോദും കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
BREAKING: #Suriya‘s #Kanguva to be released in 38 languages across the globe.
The film will have 3D and IMAX versions too.
BIGGEST… pic.twitter.com/oWpjUFKaZM
— B4blaze (@B4blazeX) November 20, 2023
