കായിക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലും ദു:ഖത്തിലുമാണ്. ഈ അവസരത്തില്‍ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്.
ഇന്ത്യയുടെ പരാജയത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ നിരാശരായി മാറിയിരിക്കുകയാണ്. സഞ്ജുവിനെയും ചേര്‍ത്താണ് മനോജിന്റെ കുറിപ്പ്. വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടെ എന്നാണ് മനോജ് പങ്കുവച്ചത്.
മോനേ സഞ്ജു, നിന്റെ മനസ്സിന്റെ ‘താപ’മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ, വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടെ, എന്നാണ് മനോജ് കുറിച്ചത്.
