നിന്റെ കൂടുള്ള ഓർമകൾക്കും യാത്രകൾക്കും വിലപ്പെട്ട സമയത്തിനുമായി കാത്തിരിക്കുന്നു രമ്യ കൃഷ്ണന് പിറന്നാൾ ആശംസകളുമായി കനിഹ

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 260 -ലധികം സിനിമകളിൽ അഭിനയിച്ച താരമാണ് രമ്യ കൃഷ്ണൻ വർഷങ്ങളായി സിനിമയിൽ തുടരുന്ന താരം മികച്ച അഭിനയമാണ് പ്രക്ഷകർക്കായി നകുന്നത്. താരത്തിന്റെ എല്ലാത്തരം…

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 260 -ലധികം സിനിമകളിൽ അഭിനയിച്ച താരമാണ് രമ്യ കൃഷ്ണൻ വർഷങ്ങളായി സിനിമയിൽ തുടരുന്ന താരം മികച്ച അഭിനയമാണ് പ്രക്ഷകർക്കായി നകുന്നത്. താരത്തിന്റെ എല്ലാത്തരം വേഷങ്ങളും ശ്രദ്ധിപ്പെടാറുണ്ട്. ഇതുവരെ താരം നാല് ഫിലിംഫെയർ അവാർഡുകളും മൂന്ന് നന്ദി അവാർഡുകളും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രമ്യ നേടിയിട്ടുണ്ട്.മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ തമിഴ് – പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തിലൂടെയാണ്.

2009 ലെ കൊഞ്ചെം ഇഷ്ടം കൊഞ്ചെം കഷ്ടം എന്ന സിനിമക്ക് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും അവർ നേടി.ബാഹുബലി പരമ്പരയിലെ (2015-17) രമ്യയുടെ ശിവഗാമി ദേവിയുടെ കഥാപാത്രം സാർവത്രിക പ്രശംസ നേടിയിരുന്നു. അതിന്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷൻ (2017) എന്നിവ രമ്യ കൃഷ്ണന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിതങ്ങളാണ്.രമ്യ കൃഷ്ണൻ ജനിച്ചത് മദ്രാസിലാണ് (ഇന്നത്തെ ചെന്നൈ). തമിഴ് ചലച്ചിത്ര നടൻ, ഹാസ്യനടൻ, മുൻ പാർലമെന്റ് അംഗം, രാജ്യസഭ ചോ രാമസ്വാമിയുടെ മരുമകൾ കൂടിയാണ് താരം. സിനിമക്ക് പുറമെ പാശ്ചാത്യ, കുച്ചിപ്പുടി നൃത്തരൂപങ്ങളിൽ പ്രാരംഭ പരിശീലനം നേടിയ താരം കൂടിയാണ്. കൂടാതെ നിരവധി സ്റ്റേജ് പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്.

ഇന്നിപ്പോൾ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കനിഹയുടെ പോസ്റ്റാണ് വൈറൽ ആകുന്നത്. രമ്യക്കൊപ്പം നിൽക്കുന്ന പല സമയങ്ങളിലായി എടുത്ത ചിത്രങ്ങളാണ് താരം പങ്ക് വേർച്ചിട്ടുള്ളത്. രമ്യയെ വിഷ് ചെയ്തുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റിന് തലക്കെട്ടായി താരം നൽകിയത് പ്രിയപ്പെട്ട രമ്യക്ക് പിറന്നാൾ ആശംസകൾ ഇന്ന് നിന്റെ കൂടെ ഇല്ലാതായിപ്പോയി. ഇന്ന് നിനക്ക് നല്ലൊരു ദിവസം നേരുന്നു. നിന്റെ കൂടുള്ള ഓർമകൾക്കും യാത്രകൾക്കും വിലപ്പെട്ട സമയത്തിനുമായി കാത്തിരിക്കുന്നു എന്നായിരുന്നു കനിഹ കുറിച്ചത്.