ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല

കണ്ണൻ സാഗർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി തന്നെ അലട്ടികൊണ്ടിരിക്കുന്ന അസുഖത്തെ കുറിച്ചാണ് കണ്ണന്റെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ, അഞ്ചു ദിസങ്ങൾ ആയി…

കണ്ണൻ സാഗർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി തന്നെ അലട്ടികൊണ്ടിരിക്കുന്ന അസുഖത്തെ കുറിച്ചാണ് കണ്ണന്റെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ, അഞ്ചു ദിസങ്ങൾ ആയി ഞാൻ കൊറോണക്ക് കീഴ്പ്പെട്ടിട്ടു… രണ്ടുവർഷകാലം അതുപോലെ സൂക്ഷിച്ചു, ലിറ്റർ കണക്കിന് സാനിറ്റീസർ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാൻ കൊറോണയെന്ന മഹാമാരിയെ പുശ്ചിച്ചു, ആത്മ ധൈര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു… പക്ഷേ, എന്നേ വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടൽ, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുച്ചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും… കൊറോണ എന്നേ അവന്റെ കൈകളിൽ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവൻ പിടിമുറുക്കിയാൽ അനങ്ങാൻ പോലും പറ്റില്ല… വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാൻ ശ്രെമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാൻ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,”കുറവുണ്ടോ “ഉണ്ടെന്നല്ലാതെ എന്തുപറയാൻ, ഇച്ചിരി ഭക്ഷണം കഴിക്കാൻ എന്റെ ജീവിതത്തിൽ ഇത്രയും സമയം ഞാൻ എടുത്തിട്ടില്ല, മൂന്നോ നാലോ പിടിഅകത്താക്കി പാത്രം മാറ്റിവെക്കും.

സുഹൃത്തുക്കളും ബന്ധുക്കളും ഫോൺ വഴി ഓടിപ്പോകുന്ന ഫ്ളൈറ്റിലെ പൈലാറ്റിനു നിർദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തിൽ സംസാരിക്കാൻ കൂടിവയ്യ, പലചിന്തകളും മനസിൽ ഓടിവരും, ഞാൻ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികൾ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിൽ ഷീൽഡ് വാക്സിൻ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം… ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈത്തൊഴുതു പറയുകയാ പ്രിയപ്പെട്ടവർ ശ്രെദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാൻ വയ്യാത്ത അവസ്ഥ, ഞാൻ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂർ എടുത്തു.