‘കാന്താരയുടെ വിസ്മയ ലോകത്തേക്ക് സ്വാഗതം’; ‘കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ ടീസര്‍

ഇന്ത്യയൊട്ടാകെ വൻ ചാലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വൽ അപ്ഡേറ്റ് എത്തി. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരാനിരിക്കുന്നത് ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ്…

ന്ത്യയൊട്ടാകെ വൻ ചാലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വൽ അപ്ഡേറ്റ് എത്തി. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരാനിരിക്കുന്നത് ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഡിസംബർ ആദ്യ വാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. കാന്താര പോലെ ചാപ്റ്റര്‍ 1ലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക.  അതായത്, കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതിയ  ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് ‘കാന്താരയുടെ വിസ്മയങ്ങളുടെ ലോകത്തേക്ക് സ്വാഗതം, ഭൂതകാലത്തിന്‍റെ പവിത്രമായ പ്രതിധ്വനികളുടെ ചാപ്റ്റര്‍ വണ്ണില്‍ സ്വീകരിക്കുക’ എന്നാണ് റിഷഭ് ഷെട്ടി ടീസര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.. കെജിഎഫ്, കെജിഎഫ2 പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മാണം.

മനോഹരമായ ഫ്രെയിമുകളും ചടുലമായ ബാക്ക്ഗ്രൗണ്ട് സ്കോറും പ്രേക്ഷകരെ അമ്പരപ്പിച്ച സിനിമയാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. കാന്താരയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന വാർത്ത പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഒന്നാം ഭാഗത്തിന്റെ 100 day success celebration ലാണ് റിഷബ് ഷെട്ടി ആരാധകരെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിങ്ങള്‍ കണ്ടത് ചിത്രത്തിൻറെ രണ്ടാം ഭാഗമാണെന്നും.ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തുമെന്നും നിലവില്‍ എഴുത്ത് പണികള്‍ നടക്കുകയാണ്. പണിപ്പുരയിലായതിനാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്. കാന്താര സൂപ്പർ ഹിറ്റായതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.മാത്രമല്ല രണ്ടാം ഭാഗത്തിനായി നടൻ ഋഷഭ് ഷെട്ടി നടത്തിയ വമ്പൻ മേക്കോവറും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ആദ്യ ഭാഗത്തിൽ മുടി നീട്ടി വളർത്തിയ കഥാപാത്രമായാണ് ഋഷഭ് എത്തിയതെങ്കിൽ രണ്ടാം ഭാഗത്തിൽ മുടി മുറിച്ച് ക്ലീൻ ലുക്കിലാണ് താരം എത്തുകയെന്നാണ് വിവരങ്ങൾ.


എന്തായാലും റിഷബ് ഷെട്ടിയുടെ മറ്റൊരു പകര്‍ന്നാട്ടം കാണുന്നതിനായി കാത്തിരിപ്പിലാണ് ആരാധകരുള്ളത്.  ഉത്തരകേരളത്തിന്റെ തനത് കലാരൂപമായ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്ര അതിന്റെ എല്ലാ ഭാവങ്ങളോടെയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ചിത്രത്തിൻറെ പ്ലസ് പോയിന്റ്. ഋഷഭ് ഷെട്ടിയുടെ ജന്മനാട്ടിൽ മാത്രമാണ് കാന്താര സിനിമ ചിത്രീകരിച്ചത്. എന്നാൽ ഈ ‘കാന്താര 2’ സിനിമയിൽ സ്വന്തം നാടിന് പുറമെ പലയിടത്തും ചിത്രീകരണം നടത്താനും പദ്ധതിയുണ്ടെന്നാണ് സൂചന. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയായിരുന്നു  സിനിമയുടെ പശ്ചാത്തലം. കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കാന്താര  ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും തകർത്തിരുന്നു.  സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് കാന്താര സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചോരുന്നത്   കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. കാന്താര ലെജന്റിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം. .