കുഞ്ചാക്കോ ബോബന്റെ ‘പദ്മിനി’യിൽ മഡോണ സെബാസ്റ്റ്യനും!!

സെന്ന ഹെഗ്ഡെ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് പദ്മിനി. അടുത്തിടെയാണ് സിനിമയുടെ പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബന്റൈ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ഇപ്പോഴിതാ സിനിമയിൽ മഡോണ സെബാസ്റ്റ്യനും…

സെന്ന ഹെഗ്ഡെ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് പദ്മിനി. അടുത്തിടെയാണ് സിനിമയുടെ പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബന്റൈ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ഇപ്പോഴിതാ സിനിമയിൽ മഡോണ സെബാസ്റ്റ്യനും പ്രധാന വേഷത്തിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ബ്രദേഴ്സ് ഡേ ആയിരുന്നു മഡോണ സെബാസ്റ്റ്യന്റെ ഒടുവിൽ ഇറങ്ങിയ മലയാള സിനിമ. ടോവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ത്രില്ലർ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് പദ്മിനി എന്ന ചിത്രം നിർമ്മിക്കുന്നത്.


പത്മിനിയുടെ തിരക്കഥ ഒരുക്കുന്നത് കുഞ്ഞിരാമായണം ഫെയിം ദീപു പ്രദീപാണ്. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹകൻ. ജേക്‌സ് ബിജോയ് സംഗീതം. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രമായാണ് താരം സിനിമയിൽ എത്തുന്നത്.
അതേ സമയം ചാവേർ, 2018 എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ