‘ഒരു പുഞ്ചിരിയോടെ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും’!! സിദ്ദീഖിന് യാത്രാമൊഴിയേകി കരീന കപൂറും

അപ്രതീക്ഷിതമായി മലയാള സിനിമയ്ക്ക് ഹിറ്റ് മേക്കറെ നഷ്ടമായിരിക്കുകയാണ്. ചിരികള്‍ സമ്മാനിച്ച് കണ്ണീരിലാഴ്ത്തി സിദ്ധീക്ക് യാത്രയായിരിക്കുകയാണ്. മലയാളത്തില്‍ നിന്നും തമിഴകത്തില്‍ നിന്നും നിരവധി അനുശോചനങ്ങളാണ് നിറയുന്നത്. നിരവധി സഹപ്രവര്‍ത്തകരും ആരാധകരും പ്രിയ സംവിധായകന് കണ്ണീരില്‍ കുതിര്‍ന്ന…

അപ്രതീക്ഷിതമായി മലയാള സിനിമയ്ക്ക് ഹിറ്റ് മേക്കറെ നഷ്ടമായിരിക്കുകയാണ്.
ചിരികള്‍ സമ്മാനിച്ച് കണ്ണീരിലാഴ്ത്തി സിദ്ധീക്ക് യാത്രയായിരിക്കുകയാണ്. മലയാളത്തില്‍ നിന്നും തമിഴകത്തില്‍ നിന്നും നിരവധി അനുശോചനങ്ങളാണ് നിറയുന്നത്. നിരവധി സഹപ്രവര്‍ത്തകരും ആരാധകരും പ്രിയ സംവിധായകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് നല്‍കുന്നത്.

ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും സിദ്ധീഖിന് അനുശോചനം അറിയിച്ചിരിക്കുകയാണ്. ബോളിവുഡ് താരം കരീന കപൂറാണ് പ്രിയ സംവിധായകനെ അനുസ്മരിച്ചത്.
സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാര്‍ഡ് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹിന്ദി റിമേക്കില്‍ കരീന ആണ് നായികയായി എത്തിയത്. ‘ഒരു പുഞ്ചിരിയോടെ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും’ എന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് കൊണ്ടാണ് കരീന സിദ്ദിഖിനെ ഓര്‍മ്മിച്ചത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കരീന ഓര്‍മ്മ കുറിച്ചത്.

സിദ്ദിഖ് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ബോഡിഗാര്‍ഡ് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തിലേക്കാളും വലിയ ഹിറ്റായി മാറിയിരുന്നു. ഹിന്ദിയില്‍ കരീന കപൂറും സല്‍മാന്‍ ഖാനുമായിരുന്നു പ്രധാന താരങ്ങളായത്. മലയാളത്തില്‍ ദീലിപ്, നയന്‍താരയും. തമിഴില്‍ വിജയ്, അസിനുമായിരുന്നു. തമിഴില്‍ കാവലന്‍ എന്ന പേരില്‍ ചിത്രം എത്തിയപ്പോള്‍ മലയാളത്തിലും ഹിന്ദിയിലും ബോഡിഗാര്‍ഡ് എന്ന പേരില്‍ തന്നെയാണ് ചിത്രമെത്തിയത്.

കരള്‍ രോഗബാധയെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിദ്ദീക്കിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് നില ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 63 വയസ്സിലാണ് അസാധ്യ പ്രതിഭയുടെ വിട വാങ്ങല്‍.

മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു സിദ്ദിഖ്. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചാണ് സിദ്ദീഖ് യാത്രയായത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറായിരുന്നു അവസാന ചിത്രം.