തുടർച്ചയായ പരാചയങ്ങൾ ആയിരുന്നു ആ സമയത്ത് താൻ നേരിട്ടത്

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് രമ്യ കൃഷ്ണൻ. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം ഇന്നും അഭിനയത്തിൽ സജീവമായി നിൽക്കുന്നു. നായികയായിട്ടാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.…

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് രമ്യ കൃഷ്ണൻ. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം ഇന്നും അഭിനയത്തിൽ സജീവമായി നിൽക്കുന്നു. നായികയായിട്ടാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും താരം ശക്തമായ കഥാപാത്രങ്ങളുമായാണ് അഭിനയത്തിൽ സജീവമായി നിൽക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് ഇന്നും ഉള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രമ്യ കൃഷ്ണൻ എന്ന നടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രമ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു പടയപ്പയിലെ നീലാംബരി. രജനികാന്തിന്റെ അഭിനയത്തിനൊപ്പം നിൽക്കുന്ന അഭിനയം ആണ് സിനിമയിൽ രമ്യ കാഴ്ച വെച്ചത്.

ചില സ്ഥലങ്ങളിൽ ഒക്കെ രജനികാന്തിനെക്കാൾ മികച്ച അഭിനയം തന്നെയാണ് രമ്യയുടെത്. അത് കൊണ്ട് തന്നെ പടയപ്പാ സിനിമ ഇറങ്ങിയപ്പോൾ രമ്യയുടെ വീടിന് നേരെ രജനികാന്തിന്റെ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു.  എന്നാൽ അതൊക്കെ തന്റെ കഥപാത്ര വിജയം ആയിട്ടാണ് രമ്യ കണ്ടത്. എന്നാൽ നീലാംബരിയെ താൻ അവതരിപ്പിച്ചത് തൃപ്തി ഇല്ലാതെ ആണ് എന്ന് പറയുകയാണ് രമ്യ ഇപ്പോൾ. ഒരു അഭിമുഖത്തിനിടയിൽ ആണ് രമ്യ ഈ കാര്യം വ്യക്തമാക്കിയത്. കരിയറിന്റെ ഒരു സമയത്ത് തന്നെ തേടി വന്നത് മുഴുവൻ നെഗറ്റീവ് വേഷങ്ങളും ഗ്ലാമർ വേഷങ്ങളുമായിരുന്നു.

ആ സമയത്ത് ആണ് രജനികാന്തിന്റെ സിനിമ വരുന്നത്. വലിയ ഒരു സിനിമ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് സിനിമയിൽ കുറച്ച് പരാചയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് തന്നെ രജനികാന്തിനെ പോലെ ഒരു താരത്തിന്റെ ഇത് പോലൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞാൽ അത് കരിയറിന് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നി. മാത്രവുമല്ല, നായികയെ പോലെ, അല്ലെങ്കിൽ നായികയേക്കാൾ പ്രാധാന്യമുള്ള പ്രതി നായികയുടെ വേഷമാണ് അതെന്ന് അറിഞ്ഞു കൊണ്ടാണ് ഞാൻ ആ വേഷം സ്വീകരിച്ചത് എന്നും രമ്യ കൃഷ്ണൻ പറയുന്നു.