കരിക്കിന്റെ ടീമിലേക്ക് ജോഡിയായി വന്ന സുഹൃത്തുക്കൾ !!

അർജുൻ രത്തനും ജീവൻ മാമൻ സ്റ്റീഫനും – സത്യത്തിൽ കരിക്ക് ടീമിൽ വെടലകളൊന്നുമില്ലാതെ എല്ലാവരും ഒന്നിനൊന്ന് മെച്ചം ആർട്ടിസ്റ്റുകളാണെങ്കിലും തുടക്കത്തിലെ വേൾഡ് കപ്പ് ഫുട്ബോൾ ചേട്ടൻ-അനിയൻ എപ്പിസോഡ് മുതൽ ഇവർക്ക് രണ്ട് പേർക്കുമിടയിലുള്ള പ്രത്യേക…

അർജുൻ രത്തനും ജീവൻ മാമൻ സ്റ്റീഫനും – സത്യത്തിൽ കരിക്ക് ടീമിൽ വെടലകളൊന്നുമില്ലാതെ എല്ലാവരും ഒന്നിനൊന്ന് മെച്ചം ആർട്ടിസ്റ്റുകളാണെങ്കിലും തുടക്കത്തിലെ വേൾഡ് കപ്പ് ഫുട്ബോൾ ചേട്ടൻ-അനിയൻ എപ്പിസോഡ് മുതൽ ഇവർക്ക് രണ്ട് പേർക്കുമിടയിലുള്ള പ്രത്യേക വൈബ് ശ്രദ്ധിച്ചിരുന്നു. അഭിനയത്തോടൊപ്പം മാറിമാറി കിടിലം എപ്പിസോഡുകൾ സംവിധാനവും കരിക്കിന്റെ ടീമിലേക്ക് ജോഡിയായി വന്ന സുഹൃത്തുക്കൾ, ഒരേ കോളേജിൽ MBA പഠനം പൂർത്തിയാക്കി ജോലിക്ക് പലവഴി പിരിഞ്ഞ് പോയെങ്കിലും അഭിനയമെന്ന ചിരകാലമോഹത്തിലൂടെ വീണ്ടും ഒന്നിച്ച് വിജയിച്ച് നിൽക്കുന്നത് കാണുമ്പോൾ സന്തോഷം. അതും സിനിമയല്ലാത്ത ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സാമ്പത്തിക സുരക്ഷിതത്വമൊക്കെ എത്രത്തോളം റിസ്കിയാണെന്ന മാനസിക സമ്മർദ്ദങ്ങളൊക്കെ മറികടന്ന് ആ ടീം മൊത്തത്തിൽ വെന്നിക്കൊടി പാറിച്ച് നിൽക്കുന്നത് കാണുന്നത് അതിലേറെ സന്തോഷം

കൊച്ചി വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. MBA കഴിഞ്ഞ് ദക്ഷിണാഫ്രിക്കയിൽ ജോലി കിട്ടിയെങ്കിലും വിസ കിട്ടാൻ താമസിച്ചതിനാൽ കോൾഗേറ്റിൽ ജോലിക്ക് കയറുകയും തുടർന്ന് ‌ജോലിക്കൊപ്പം വെബ്സീരീസായ കരിക്കിൽ എത്തിച്ചേരുകയുമായിരുന്നു. ആറന്മുളക്കാരനായ അപ്പനും കോഴഞ്ചേരിക്കാരിയ അമ്മക്കും ഒപ്പം, വക്കീലായി പ്രാക്റ്റീസ് ചെയ്തിരുന്ന അപ്പന്റെ സൗകര്യാർത്ഥം തിരുവനന്തപുരത്ത് താമസിച്ച് പഠിച്ച ജീവൻ സ്റ്റീഫനും ചെറുപ്പകാലം മുതൽ തന്നെ അഭിനയമോഹം കൊണ്ട് നടന്നിരുന്നെങ്കിലും MBAക്ക് ശേഷം അബുദബിയിൽ ഒരു വർഷക്കാലം ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തി പിന്നെ അർജുനൊപ്പം കരിക്കിലെത്തുന്നത്. രണ്ട് പേരുടെയും കോമൺ ഫ്രണ്ടായിരുന്ന കരിക്കിലെ തന്നെ ഉണ്ണി മാത്യൂസ് വഴിയായിരുന്നു അത്.
വിസ്മയത്തുമ്പിന്റെ സെറ്റിൽ മോഹൻലാലിനോട് പോലും ‌ചാൻസ് ചോദിച്ചിരുന്ന ഒരു കുട്ടിക്കാലത്തേപ്പറ്റി അർജുന്റെ ഒരു കുറിപ്പിലുണ്ട്. ഇന്നൊരു പക്ഷേ ഒരു സൂപ്പർഹിറ്റായ സിനിമാ കണ്ടന്റിനോളമോ അതിലേറെയോ കാഴ്ച്ചക്കാരുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വളർന്ന് കയറുന്നത്