മലയാളി പ്രക്ഷകർക്കിടയിൽ അർഹിച്ച അംഗീകാരം കിട്ടാതെ പോയ വെക്തി മോഹൻ സിത്താര !!

മാസ്റ്റർ എന്ന് പേര് ചേർത്തു വിളിക്കപ്പെടുന്ന ഒരു സംഗീത സംവിധായകരുടെ നിര തന്നെ ഉണ്ട് മലയാളത്തിൽ. അതിലെ അവസാന കണ്ണികൾ ആയി അറിയപ്പെടുന്ന രവീന്ദ്രൻ ജോൺസൻ എന്നിവരോടൊപ്പം തന്നെ സംഗീത സംവിധാന രംഗത്ത് ശോഭിച്ച…

മാസ്റ്റർ എന്ന് പേര് ചേർത്തു വിളിക്കപ്പെടുന്ന ഒരു സംഗീത സംവിധായകരുടെ നിര തന്നെ ഉണ്ട് മലയാളത്തിൽ. അതിലെ അവസാന കണ്ണികൾ ആയി അറിയപ്പെടുന്ന രവീന്ദ്രൻ ജോൺസൻ എന്നിവരോടൊപ്പം തന്നെ സംഗീത സംവിധാന രംഗത്ത് ശോഭിച്ച ഒരു സംഗീത സംവിധായകൻ ആണ് മോഹൻ സിതാര. എന്ത് കൊണ്ടോ മലയാള സിനിമ ആസ്വാദർക്കിടയിൽ അർഹിച്ച ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നൊരു തോന്നൽ നമ്മിൽ ഉളവാക്കുന്നില്ലേ?

ഒന്ന് മുതൽ പൂജ്യം വരെ എന്ന ആദ്യ സിനിമ ഒരു വമ്പൻ ഹിറ്റ് ആയിരുന്നിട്ടും വേണുഗോപാലിന്റെ ആദ്യ ഗാനം അസാധാരണമാം വിധം ഹിറ്റ് ആയിട്ടും വേണ്ട രീതിയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടില്ല. ഓർക്കസ്ട്രേഷനിൽ അന്ന് വരെ ഉണ്ടായിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തതമായ ഒരു രീതി പുലർത്തി പോന്നു അദ്ദേഹം.
വ്യത്യസ്‍തങ്ങളായ ഈണങ്ങൾ കൊണ്ടും ബാക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടും ശ്രദ്ധേയമായ അദ്ദേഹത്തിന്റെ ഒരു പിടി ഗാനങ്ങൾ ഇതാ.

രാരി രാരീരം രാരോ, സ്വരകന്യകമാർ വീണ മീട്ടുകയായി, സുഖമാണീ നിലാവ്, നീൾമിഴി പീലിയിൽ നീര്മണി തുളുമ്പി. ശിവദം ശിവ നാമം, രാവിൻ നിലാക്കയാൽ, പുതുമഴയായി പൊഴിയാം, എന്റെ ഉള്ളുടുക്കും കൊട്ടി, മിണ്ടാതെടി കുയിലേ, പോകാതെ കരിയില കാറ്റേ, കാണുമ്പോൾ പറയാമോ, സ്വരജതി പാടും പൈങ്കിളി, ധനുമാസ പെണ്ണിന് പൂത്താലം, തെക്കിനി കോലായ ചുമരിൽ , നിന്റെ കണ്ണിൽ വിരുന്നു വന്നു, വള നല്ല കുപ്പിവള വാങ്ങി തരും, മഴയിൽ രാത്രി മഴയിൽ, കുട്ടനാടൻ കായലിലെ, തരിവള കയ്യാലെന്നെ, നിറനാഴി പൊന്നിൻ, തെക്കിനി കോലായ ചുമരിൽ.