തമിഴ് സിനിമാക്കാരുടെ വിജയ രഹസ്യം ; ക്രെഡിറ്റ് ഏറ്റെടുത്ത് കരിന്താളി മാല

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തമിഴ് സിനിമ ലോകത്തു നിന്നും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ തരത്തിലുള്ള സിനിമകളാണ് പിറക്കുന്നത്. പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന മാറ്റം കൊണ്ട് തന്നെ തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ തമിഴിൽ ഉണ്ടാകുന്നുമുണ്ട്.ലോകേഷ് കനകരാജ്, ധനുഷ്,…

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തമിഴ് സിനിമ ലോകത്തു നിന്നും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ തരത്തിലുള്ള സിനിമകളാണ് പിറക്കുന്നത്. പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന മാറ്റം കൊണ്ട് തന്നെ തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ തമിഴിൽ ഉണ്ടാകുന്നുമുണ്ട്.ലോകേഷ് കനകരാജ്, ധനുഷ്, ശിവകാര്‍ത്തികേയൻ, സൂരി തുടങ്ങിയവർ ഒക്കെ തന്നെ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ തരുന്നുണ്ട്. കരിയറില്‍ പുതിയ ചുവടുകള്‍ വെക്കാനുള്ള അവസരങ്ങളും അതിലൂടെ നിരന്തരമായി വിജയവും താരങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്.സിനിമയില്‍ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്ന നിരവധി താരങ്ങള്‍ പതിവായി ധരിക്കാറുള്ള ഒന്നാണ് കരിന്താളി മാല. ഒരു പരിധി വരെ ധനുഷ് അടക്കമുള്ള താരങ്ങള്‍ക്ക് തുടര്‍ച്ചയായി വിജയം വന്ന് തുടങ്ങിയത് കരിന്താളി മാല ധരിച്ച്‌ തുടങ്ങിയ ശേഷമാണെന്നാണ് സിനിമാ ഇൻഡസ്‌ട്രിയില്‍ പറഞ്ഞ് കേള്‍ക്കുന്നത്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നതിൽ വ്യക്തത ഒന്നുമില്ല. എന്നിരുന്നാലും സിനിമാ മേഖലയില്‍ ചില വിശ്വാസങ്ങള്‍ക്ക് പണ്ടത്തെ പോലെ തന്നെ ഇപ്പോഴും വലിയ പ്രാധാന്യമാണുള്ളത്. ഒരു കാലത്ത് സിനിമയുടെ പേരിടുന്നതും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് പോലും ജോത്സ്യന്മാരുടെ അടുത്ത് പോയി നോക്കിയ ശേഷം ആയിരുന്നു. ഒരു നടന്റെയോ നടിയുടെയോ ആദ്യ ചിത്രം പരാജയപ്പെട്ടാല്‍ അവരെ പിന്നീട് അടുത്ത സിനിമയിലേക്ക് ക്ഷണിക്കാൻ പല സംവിധായകരും മടിക്കുന്ന കാലം വരെ ഉണ്ടായിരുന്നു.ചിലര്‍ ഭാഗ്യം വരുന്നതിനും കരിയറില്‍ വിജയം ഉണ്ടാകുന്നതിനും പേരുകളില്‍ പോലും മാറ്റം വരുത്താറുണ്ടായിരുന്നു. അത്തരത്തില്‍ ചില വിശ്വാസങ്ങളുടെയും ചിന്തകളുടെയും പേരിലാണ് തമിഴിലെ ധനുഷ് അടക്കമുള്ള താരങ്ങള്‍ സ്ഥിരമായി കരിന്താളി മാല ധരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ കരിന്താളി മാല ധരിക്കാം.

രണ്ടുപേര്‍ക്കും യോജിക്കുന്ന തരത്തില്‍ വിവിധ രൂപത്തില്‍ കരിന്താളി മാല വിപണിയില്‍ ലഭിക്കും. കാഴ്ചയില്‍ രുദ്രാക്ഷത്തിന് സമമാണ് കരിന്താളി മാല. അടുത്ത കാലത്തായി സിനിമാ മേഖലയില്‍ വിജയിച്ച താരങ്ങളെല്ലാം കരിന്താളി മാല അണിഞ്ഞാണ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.ധനുഷ്, ലോകേഷ് കനകരാജ്, സൂരി, ശിവകാര്‍ത്തികേയന്‍ തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകള്‍ വന്ന നിരവധി താരങ്ങള്‍ ഈ മാല അണിയുന്നതാണ് കാണുന്നത്. ഈ മാല അണിഞ്ഞതിന് ശേഷം മുകളില്‍ പറഞ്ഞ താരങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളും വിജയവുമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിന്താളി മാലയുടെ അത്ഭുത സിദ്ധിയും പ്രത്യേകതകളും എന്തൊക്കെ ആണെന്ന് നോക്കാം.കരിമരം എന്ന വൃക്ഷത്തിന്റെ തടിയില്‍ നിന്നാണ് ഈ മാലയുടെ മുത്തുകള്‍ പണിയുന്നത്. കരിമരം അഥവാ കരിന്താളി മരം എന്നൊക്കെ ഈ വൃക്ഷത്തെ വിളിക്കുന്നു. ഇംഗ്ലീഷില്‍ എബോണി എന്ന് വിളിക്കുന്ന ഈ മരത്തിന്റെ ഇനങ്ങള്‍ ഏഷ്യയിലെ കിഴക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും സമൃദ്ധമായി കാണാനാകും.ഇന്ത്യയില്‍ കേരളമുള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. ഈ മരത്തിന്റെ തടിയില്‍ നിന്നുണ്ടാക്കിയ മാല ധരിക്കുമ്ബോള്‍ മാല നമ്മുടെ ശരീരമായി മാറുകയും മരത്തിന്റെ പോസിറ്റീവ് എനര്‍ജി നമ്മളില്‍ വ്യാപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.സമീപകാലത്ത് പല ആത്മീയവാദികളും ഈ മാല ധരിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. വളരെ ദേഷ്യത്തോടെ പെരുമാറുന്നവരും നെഗറ്റീവ് ചിന്തകളാല്‍ ബുദ്ധിമുട്ടുന്നവരും ഈ മാല ധരിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഈ മാല ധരിക്കുമ്ബോള്‍ കോപത്തിന് നിയന്ത്രണം വരികയും മനസ് ശാന്തമാക്കുകയും ചെയ്യും.അതുപോലെ എതിര്‍ക്കാന്‍ വരുന്നവര്‍ ഈ മാല കാണുമ്പോള്‍ കോപം തണുത്ത് പിന്മാറുമെന്നും പറയപ്പെടുന്നു. ഈ മാലയുടെ ഗുണം ധരിക്കുന്നവര്‍ക്ക് മാത്രമല്ല അത് ധരിക്കുന്നവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കും പോസിറ്റീവ് എനര്‍ജി സമ്മാനിക്കും. ഈ കരിമരം നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വയുടെതാണെന്നും അതിന്റെ എല്ലാ ഗുണങ്ങളും കരിന്താളി മാല ധരിക്കുന്നവര്‍ക്ക് ലഭിക്കുമെന്നും പറയപ്പെടുന്നു.