ആ ചുംബനരംഗം ഷൂട്ട് ചെയ്തത് മൂന്ന് ദിവസമെടുത്ത്

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരസുന്ദരിയായിരുന്നു കരിഷ്മ കപൂര്‍. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്കെത്തിയ കരിഷ്മ അഭിനയിച്ച പാട്ടുകള്‍ പോലും അക്കാലത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഏതാണ്ട് അന്‍പതോളം സിനിമകളിലാണ് കരിഷ്മ നായികയായെത്തിയത്. അമിര്‍ഖാനൊപ്പം കരിഷ്മ അഭിനയിച്ച രാജാഹിന്ദുസ്ഥാനി അക്കാലത്തെ…

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരസുന്ദരിയായിരുന്നു കരിഷ്മ കപൂര്‍. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്കെത്തിയ കരിഷ്മ അഭിനയിച്ച പാട്ടുകള്‍ പോലും അക്കാലത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഏതാണ്ട് അന്‍പതോളം സിനിമകളിലാണ് കരിഷ്മ നായികയായെത്തിയത്.
അമിര്‍ഖാനൊപ്പം കരിഷ്മ അഭിനയിച്ച രാജാഹിന്ദുസ്ഥാനി അക്കാലത്തെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ച ഒന്നായിരുന്നു. രാജാഹിന്ദുസ്ഥാനിയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അടുത്തിടെ കരിഷ്മ പങ്ക് വച്ചിരുന്നു.

കരിഷ്മയുടെ വാക്കുകള്‍- രാജഹിന്ദുസ്ഥാനി എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു. ഗാനരംഗമാണ് അവിടെ ചിത്രീകരിച്ചത്. അവിടെ വല്ലാത്തൊരു തണുത്ത കാലാവസ്ഥയായിരുന്നു അവിടെ. ഷൂട്ടിംഗ് അവിടെ തുടങ്ങിയത് മുതല്‍ ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. വളരെ വിഷമം നിറഞ്ഞ സംഭവങ്ങളില്‍ കൂടിയാണ് അന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അതിലെ ഗാനത്തിലെ ചുംബനരംഗത്തെ കുറിച്ച് ആളുകള്‍ ഇപ്പോഴും ചോദിക്കും. എന്നാല്‍ ആ ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ വേണ്ടി വന്നത് മൂന്ന് ദിവസമായിരുന്നു. അന്നുവരെയുള്ള ഹിന്ദി സിനിമകളിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗമായിരുന്നു അത്. സെന്‍സര്‍ ബോര്‍ഡ് അത് കട്ട് ചെയ്തില്ല.