ശ്രീനിയെ പോലൊരു ഭർത്താവിനെ കിട്ടിയാൽ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വിഷാദം ഉണ്ടാകില്ല!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷും.  സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ്…

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷും.  സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്. ആ സന്തോഷവും ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞു നിലയുടെ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രാത്രി പത്ത് മണിക്ക് പേര്ളിയെ മേക്കപ്പ് ചെയ്യുന്ന ശ്രീനിഷിന്റെ വീഡിയോ ആണ് പേർളി ആരാധകരുമായി ചാനലിൽ കൂടി പങ്കുവെച്ചത്.

രസകരമായ സംസാരങ്ങളിൽ കൂടിയാണ് ഇരുവരും മേക്കപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബിൽ സൈറ സിമിക്ക് ഭര്‍ത്താവ് സാം മേക്കപ്പ് ചെയ്ത് കൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ മുതലാണ് തനിക്ക് പേർളിക്ക് മേക്കപ്പ് ചെയ്തു കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായത് എന്നും ശ്രീനിഷ് പറഞ്ഞു. നിരവധി പേരാണ് വീഡിയോ കണ്ടതിനു ശേഷം വളരെ രസകരമായ കമെന്റുകളുമായി എത്തിയിരിക്കുന്നത്. എടാ,, ശ്രീനി,, ഇനി ഞാൻ വരണ്ട,, അല്ലെ, എൻ്റെ കഞ്ഞിയിൽ,, പാറ്റ,, ദുഷ്ട്ട,, എൻ്റെ നിലയെ ഞാൻ ഒരുക്കും എന്നാണ് രെഞ്ചു രഞ്ജിമാർ വീഡിയോയ്ക്ക് നൽകിയ കമെന്റ്.

കവിളത്തു ഒരു കുത്തുകൂടെയിട്ടാൽ ശ്രീനിക്ക് രണ്ടു കുട്ടികളായി, ശ്രീനിയെ പോലെ ഒരു ഭർത്താവിനെ കിട്ടിയ പേർളി ഭാഗ്യവതിയാണ്, മേകപ്പ് എങ്ങനെ ആയാലും എന്താ ഭര്യക്കു നല്ല സേഹത്തോടെ മേകപ്പ് ചെയ്തില്ലേ അതിനും വേണം ഒരു മനസ് love youuuu, ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്കു ഇങ്ങനെത്തെ ഒരു hus ഉണ്ടേൽ.. ഒരിക്കലും ഡെലിവറി കഴിഞ്ഞുള്ള… ഡിപ്രേഷൻ ഉണ്ടാകില്ല…പേർളി സൊ ലക്കി, തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.