വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തി, സന്തോഷം പങ്കുവെച്ച് സൂര്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തി, സന്തോഷം പങ്കുവെച്ച് സൂര്യ!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താര സഹോദരങ്ങൾ ആണ് സൂര്യയും കാർത്തിയും. ഇരുവരും അഭിനയ മേഖലയിൽ തിളങ്ങുള്ള സഹോദരങ്ങൾ ആണ്. സൂര്യ തമിഴ് നാട്ടിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നപ്പോൾ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനവും നേടിയെടുത്തു. ഇപ്പോൾ തങ്ങളുടെ കുടുംബത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഈ താരസഹോദരങ്ങൾ.

2011ൽ ആയിരുന്നു കാർത്തിയുടെയും കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയുടെയും വിവാഹം. 2013 ൽ ഇവർക്ക് ഒരു പെണ്കുഞ്ഞു ജനിച്ചിരുന്നു. ആരാധകർ അത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാർത്തി വീണ്ടും അച്ഛൻ ആയിരിക്കുകയാണ്. കാർത്തി തന്നെയാണ് താൻ രണ്ടാമതും ഒരച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒരു ആൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

”സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും വേണം” എന്നുമാണ് കാർത്തി ട്വിറ്ററിലൂടെ കുറിച്ചത്. സൂര്യയും കാര്‍ത്തിയുടെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. വീ ആര്‍ ബ്ലെസ്സ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് സൂര്യ കാർത്തിയുടെ ട്വിറ്റ് റീട്വിറ്റ് ചെയ്തത്. കാർത്തിക്കും രഞ്ജിനിക്കും ആശംസകൾ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും ഇപ്പോൾ.

Trending

To Top
Don`t copy text!