ഇന്ദ്രജിത്തിന്റെ മകൾ ഇനി ബോളിവുഡിൽ, പാത്തുവിന് ആശംസകൾ നേർന്ന് പൃഥ്വിയും - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇന്ദ്രജിത്തിന്റെ മകൾ ഇനി ബോളിവുഡിൽ, പാത്തുവിന് ആശംസകൾ നേർന്ന് പൃഥ്വിയും

ഏറെ ആരാധകർ ഉള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്, കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെ ഇന്ദ്രജിത്തും പൃഥ്വിരാജൂം സിനിമയിലേക്കെത്തി. കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമ ഫീൽഡിൽ നിന്ന് തന്നെ ആയിരുന്നു, ഇപ്പോൾ ഇളയ മരുമകൾ സുപ്രിയയും സിനിമ നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ്, ഇന്ദ്രജിത്തിന്റെ മക്കളും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. നല്ലൊരു ഗായികയാണ് ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന.

മലയാളികൾ നെഞ്ചിലേറ്റിയ ലാലേട്ടാ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് പ്രാർത്ഥന സിനിമയിലേക്ക് അരങ്ങേറിയത്. ഇപ്പോള്‍ ഹിന്ദിയിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കയാണ് പ്രാർത്ഥന എന്ന പാത്തു, ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടിയാണ് ‘രേ ബാവ്രെ’ എന്ന പാട്ട് പ്രാര്‍ത്ഥന പാടിയിട്ടുള്ളത്.

ഇപ്പോള്‍ പാത്തുവിനെ അഭിനന്ദിച്ച്‌ എത്തിയിരിക്കയാണ് കൊച്ചച്ഛന്‍ പൃഥ്വിരാജ്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു താരം ആശംസ അറിയിച്ചത്. എന്ത് മനോഹരമായ പാട്ടാണ് പാത്തൂ! ബിജോയ് നമ്ബ്യാര്‍, ഗോവിദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും എല്ലാ ആശംസകളും. നിങ്ങള്‍ക്കായി ഒരു പാട്ട് ഇത്… പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്രെ” പൃഥ്വിരാജ് കുറിച്ചു.

മകളുടെ ബോളിവുഡ് ഗാനത്തിന് ഇന്ദ്രജിത്തും ആശംസയറിയിച്ചു.”പ്രാര്‍ത്ഥനയുടെ ഹിന്ദിയിലെ അരങ്ങേറ്റം! തായ്ഷ് എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ രേ ബാവ്രെ എന്ന പുതിയ ഗാനം,” ഇന്ദ്രജിത്ത് കുറിച്ചു.

സീ5 സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചത്. ‘രേ ബാവ്രേ’ എന്ന ഗാനം പ്രാര്‍ത്ഥനയോടൊപ്പം ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നതും. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്ബ്യാര്‍ ഒരുക്കുന്ന സിനിമയാണ് തായിഷ്.

Join Our WhatsApp Group

Trending

To Top
Don`t copy text!