നായകൻ തൊട്ട് അഭിനയിക്കുന്നത് കാർത്തികയ്ക്ക് ഇഷ്ടമല്ലായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി കാർത്തിക. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം നിരവധി നല്ല കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്. മോഹൻലാലും കാർത്തികയും ജോഡികൾ ആയി എത്തിയ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇരുവരുടെയും ജോഡി മലയാളത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നായകന്മാരെ തൊട്ട് അഭിനയിക്കുന്നതിൽ കാർത്തിക മടി കാണിച്ചിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തിൽ നിരവധി അവസരങ്ങൾ ആണ് ആ കാരണത്താൽ കാർത്തിക വേണ്ടെന്ന് വെച്ചത്. എന്നാൽ അങ്ങനെ ഇരിക്കുന്ന സമയത്ത് ആണ് കാർത്തികയ്ക് കമൽ ഹാസനൊപ്പം തമിഴിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്.

അങ്ങനെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നോടിയായി കമൽ ഹാസൻ ഒരു ഫോട്ടോഷൂട്ട് വെച്ച്. സഹതാരം രവിക്കും കാർത്തികയ്ക്കും ഒപ്പമാണ് കമൽ ഫോട്ടോഷൂട്ട് വെച്ചത്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് കമൽ രവിയുടെയും കാർത്തികയുടെയും തോളിൽ കൈ വെച്ചു. എന്നാൽ ഇത് ഇഷ്ടപ്പെടാതെ കാർത്തിക കൈ തട്ടി മാറ്റി. എന്നാൽ കമൽ വീണ്ടും കൈ വെച്ച്. അതും കാർത്തിക തട്ടി മാറ്റി. ഇത് കമൽ ഹാസനെ ചൊടിപ്പിച്ചു. കമൽ കാർത്തികയുടെ നേരെ ചൂടായി. എത്ര വലിയ ഹീറോ ആയാലും എന്നെ തൊട്ട് അഭിനയിക്കേണ്ട എന്ന് കാർത്തികയും പറഞ്ഞു. അങ്ങനെ ആ ഫോട്ടോഷൂട്ട് അവിടെ നിർത്തി വെച്ച്.

എന്നാൽ അത് കഴിഞ്ഞു സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ കമൽ വളരെ സൗഹൃദപരമായി ആണ് കാർത്തികയോടു പെരുമാറിയത്. എന്നാൽ സിനിമയിൽ കമലിന്റെ കഥാപാത്രം കാർത്തികയുടെ കഥാപാത്രത്തെ അടിക്കുന്ന രംഗം ഉണ്ടായിരുന്നു. എന്നാൽ ഈ രംഗത്തിൽ കമൽ തന്റെ മുഴുവൻ വൈരാഗ്യവും വെച്ച് കാർത്തികയുടെ മുഖത്ത് ആഞ്ഞു അടിച്ചു. അടി കൊണ്ട് കാർത്തിക നിലത്ത് വീണു. വേദന കൊണ്ട് കാർത്തിക നിലത്ത് കിടന്ന് പുളഞ്ഞു. അതിനു ശേഷം താൻ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ല എന്ന് കാർത്തിക തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.