നയൻ താര നിയമലംഘനമാണ്  നടത്തിയതെങ്കിൽ അതിനെ മാത്രമാണ് താൻ ചോദ്യം ചെയ്യ്തത്, നടിയുടെ സറോഗസിയെപ്പറ്റി കസ്തൂരി

നായതാരയുടെ വാടക ഗർഭധാരണത്തിൽ നടി കസ്തുരി രൂക്ഷമായ വിമര്ശനങ്ങളുമായി ആദ്യം എത്തിയിരുന്നു , ഇപ്പോൾ താരം ഈ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ്, സറൊ​ഗസി സംബന്ധിച്ചുള്ള നിയമത്തിൽ ചില പുതിയ ചട്ടങ്ങൾ സർക്കാർ വെച്ചിട്ടുണ്ട്. ഈ…

നായതാരയുടെ വാടക ഗർഭധാരണത്തിൽ നടി കസ്തുരി രൂക്ഷമായ വിമര്ശനങ്ങളുമായി ആദ്യം എത്തിയിരുന്നു , ഇപ്പോൾ താരം ഈ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ്, സറൊ​ഗസി സംബന്ധിച്ചുള്ള നിയമത്തിൽ ചില പുതിയ ചട്ടങ്ങൾ സർക്കാർ വെച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നയൻതാരയും വിഘ്നേശും ലംഘിച്ചെന്ന് ആരോപണം ആയിരുന്നു വന്നത്, ഇതിൽ നടി കസ്തുരിയും ഉൾപെട്ടിട്ടുണ്ടായിരുന്നു, നടി തന്റെ എക്സ് അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റും പങ്കുവെച്ചിരുന്നു,

നമ്മുടെ രാജ്യത്ത് സറോഗസി നിരോധിച്ചിട്ടുണ്ട്..  ജനുവരി 2022 മുതൽ അതുമായി ബന്ധപ്പെട്ടൊരു നിയമവുമുണ്ട് എന്നായിരുന്നു കസ്തുരി പറഞ്ഞിരുന്നത്, എന്നാൽ നടിയെ ഈ കാര്യത്തിൽ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ എത്തിയിരുന്നു, എന്നാൽ പിന്നീട് തമിഴ്നാട് ആരോ​ഗ്യമന്ത്രാലയം തന്നെ നയതാരയുടെ വാടക ഗര്ഭധാരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ,നിയമപരമായ ലംഘനങ്ങൾ ഒന്നും നടന്നില്ലാ എന്നായിരുന്നു  റിപ്പോർട്ടിൽ പറഞ്ഞിരുന്നത്

എന്നാൽ ഇപ്പോൾ കസ്തുരി പറയുന്നത് നയൻതാര സറൊ​ഗസി  വഴി അമ്മയായതിനെ താൻ എതിർത്തിട്ടില്ലെന്നും , സറൊ​ഗസിയുടെ നിയമപരമായ കാര്യങ്ങളെക്കുറിച്ചാണ് താൻ  സംസാരിച്ചത്. നിയമപരമായാണ് നയൻതാര സറോഗസി  ചെയ്തതെങ്കിൽ താൻ  ക്ഷമ ചോദിക്കുന്നു എന്നും  യഥാർത്ഥത്തിൽ സറൊ​ഗസിയെ താൻ പിന്തുണയ്ക്കുന്നുണ്ട് എന്നും  ആണ് നടി പറയുന്നത്, പക്ഷെ ​ഗേ കപ്പിൾസിനോ മറ്റോ സറൊ​ഗസിയോ ദത്തെടുക്കലോ ഇന്ന് നിയമപരമായി സാധിക്കില്ല. അത് ശരിയല്ല. സറൊ​ഗസി പക്രിയ നിയമപരമാണെങ്കിൽ അതിനെ പിന്തുണയ്ക്കും പക്ഷെ നിയമ വിരുദ്ധമാണെങ്കിൽ നിയമത്തിനെതിരെ പോരാടണം. എന്നും കസ്തുരി പറയുന്നു