പുതിയ പ്രതീക്ഷകൾ നൽകി നിവിൻ പോളി, ഹോട്ട്സ്റ്റാറിൽ വെബ് സീരീസ് വരുന്നു; ഒപ്പം ബോളിവുഡ് താരവും

നിവിൻ പോളിയുടെ പുത്തൻ വെബ് സീരീസ് ഫാര്‍മ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസ് പി ആര്‍ അരുണ്‍ ആണ് സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയും ശ്രുതി…

നിവിൻ പോളിയുടെ പുത്തൻ വെബ് സീരീസ് ഫാര്‍മ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസ് പി ആര്‍ അരുണ്‍ ആണ് സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയും ശ്രുതി രാമചന്ദ്രനും നരേനും വീണ നന്ദകുമാറും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരം രജിത് കപൂറും ഇവര്‍ക്ക് ഒപ്പമുണ്ട്.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത് എന്നുള്ളതാണ് പ്രത്യേകത. 1998ല്‍ പുറത്തെറിഞ്ഞ അഗ്‌നിസാക്ഷി എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഇതിലൂടെ അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നു.

യഥാര്‍ത്ഥ സംഭവ കഥയാണ് ഫാര്‍മ പറയുന്നത് എന്നാണ് വിവരം. അഭിനന്ദന്‍ രാമനുജമാണ് വെബ്‌സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ട, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ ആണ് വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.