കേരളത്തിലേക്ക് ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍ എത്തിച്ച് M4 Tech!! അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ജിജോ ജോസഫ്

സിനിമാ താരങ്ങളേക്കാള്‍ ആരാധകരുള്ള വൈറല്‍ യൂടൂബേഴ്‌സ് ഉണ്ട്. മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് പലരും യൂടൂബേഴ്‌സായി മാറിയത്. ഇന്ന് വ്‌ലോഗിങ്ങിലൂടെ ദിവസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. സബ്സ്‌ ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യൂട്യൂബ് തങ്ങളുടെ…

സിനിമാ താരങ്ങളേക്കാള്‍ ആരാധകരുള്ള വൈറല്‍ യൂടൂബേഴ്‌സ് ഉണ്ട്. മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് പലരും യൂടൂബേഴ്‌സായി മാറിയത്. ഇന്ന് വ്‌ലോഗിങ്ങിലൂടെ ദിവസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. സബ്സ്‌ ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യൂട്യൂബ് തങ്ങളുടെ യൂട്യൂബേഴ്‌സിന് പ്ലേ ബട്ടണുകള്‍ സമ്മാനിക്കാറുണ്ട്.

ഇപ്പോഴിതാ മലയാളികള്‍ക്ക് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജിജോ ജോസഫിന്റെ M4 Tech. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ചാനലാണ് M4 Tech. ആദ്യമായി ഡയമണ്ട് പ്ലേ ബട്ടണും നേടിയിരിക്കുകയാണ് M4 Tech. കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍ ജേതാവായി മാറിയിരിക്കുകയാണ് ജിജോ ജോസഫ്.

ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആകുമ്പോള്‍ സില്‍വര്‍ പ്ലേ ബട്ടണും പത്ത് ലക്ഷം (ഒരു ദശലക്ഷം അഥവാ വണ്‍ മില്യണ്‍) സബ്സ്‌ക്രൈബേഴ്സാവുമ്പോള്‍ ഗോള്‍ഡ് പ്ലേ ബട്ടണും യൂടൂബ് നല്‍കാറുണ്ട്. പത്ത് ദശലക്ഷം അഥവാ ഒരു കോടി സബ്സ്‌ക്രൈബേഴ്സ് ആകുമ്പോഴാണ് ഡയമണ്ട് പ്ലേ ബട്ടണ്‍ ലഭിക്കാറ്. ആ അപൂര്‍വ നേട്ടമാണ് ജിജോ സ്വന്തമാക്കിയത്.

ഒരു കോടി സബ്സ്‌ക്രൈബേഴ്സ് ആയതിന് ശേഷം ചാനലിലെ കണ്ടന്റിന്റെ നിലവാരവും മറ്റും വിലയിരുത്തി യൂട്യൂബ് സ്വയം ശുപാര്‍ശ ചെയ്തതിന് ശേഷമേ ഡയമണ്ട് ബട്ടണ്‍ ലഭിക്കൂ.

സൗത്ത് ഇന്ത്യയില്‍ തന്നെ രണ്ടാമത്തെ ഡയമണ്ട് പ്ലേ ബട്ടണാണ് ജിജോയ്ക്ക് ലഭിച്ചത്. തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വില്ലേജ് കുക്കിങ് എന്ന ചാനലായിരുന്നു ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍ ലഭിച്ചത്.

2017ലായിരുന്നു ജിജോ ടെക്നിക്കല്‍ വിഷയങ്ങളുമായി ചാനല്‍ ആരംഭിച്ചത്.
ചാനല്‍ തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ ആദ്യ പ്ലേ ബട്ടണായ സില്‍വര്‍ ജിജോ ജോസഫ് സ്വന്തമാക്കിയിരുന്നു. പിന്നീട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഗോള്‍ഡ് ബട്ടണും ലഭിച്ചു. ലോകത്തിതുവരെ ആയിരത്തില്‍ താഴെ ചാനലുകള്‍ക്ക് മാത്രമാണ് ഡയമണ്ട് പ്ലേ ബട്ടണ്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.