‘എന്റെ ഹൃദയ രാജ്ഞിയ്ക്കൊപ്പം ഔദ്യോഗികമായുള്ള 18-ാം വർഷം ആഘോഷിക്കുന്നു’ കുഞ്ചാക്കോ ബോബൻ!

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ മലയാളിയുടെ മനസിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. മികച്ച വേഷങ്ങൾ ചെയ്ത് ഇന്നും മലയാള സിനിമയിൽ സജീവമാണ്…

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ മലയാളിയുടെ മനസിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. മികച്ച വേഷങ്ങൾ ചെയ്ത് ഇന്നും മലയാള സിനിമയിൽ സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോ ബോബൻ സിനിമാവിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്


ഇപ്പോഴിതാ, ഭാര്യ പ്രിയയ്‌ക്കൊപ്പം പതിനെട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ. ഒരു ആരാധകൻ അയച്ചുകൊടുത്ത ക്യൂട്ട് സർപ്രൈസിനോപ്പമാണ് പതിനെട്ടാം വാർഷിക വിശേഷം കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. ഒരു നോട്ടുബുക്കിന്റെ പേജിൽ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹ സമയത്തെ അഭിമുഖത്തിന്റെ പേപ്പർ കട്ടിംഗ് ഒട്ടിച്ചിരിക്കുന്നു. താഴെ, ഏപ്രിൽ 2 2005, വിവാഹം എന്നും എഴുതിയിരിക്കുന്നു ഇതായിരുന്നു പോസ്റ്റ്.


‘എനിക്ക് ഒരു അഭ്യുദയകാംക്ഷി അയച്ച ഈ ക്യൂട്ട് സമ്മാനം ഷെയർ ചെയ്യേണ്ടി വന്നു.എന്റെ ഹൃദയ രാജ്ഞിയ്ക്കൊപ്പമുള്ള ഔദ്യോഗികമായുള്ള 18-ാം വർഷം ആഘോഷിക്കുന്നു…എന്റെ ജീവിതം മനോഹരമാക്കിയതിനും ചുറ്റുമുള്ള എല്ലാവർക്കും നന്ദി’- കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചു