വാണി വിശ്വനാഥിനെ അനുകരിച്ച് കാവ്യ മാധവന്‍

ബാലതാരമായി സിനിമയിലെത്തി ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് കാവ്യമാധവന്‍. ദിലീപുമായുള്ള വിവാഹശേഷം താത്കാലികമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും കാവ്യയുടേതായി പുറത്ത് വരുന്ന ഫോട്ടോകളെല്ലാം വൈറലാകാറുമുണ്ട്. മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും…

ബാലതാരമായി സിനിമയിലെത്തി ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് കാവ്യമാധവന്‍. ദിലീപുമായുള്ള വിവാഹശേഷം താത്കാലികമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും കാവ്യയുടേതായി പുറത്ത് വരുന്ന ഫോട്ടോകളെല്ലാം വൈറലാകാറുമുണ്ട്. മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ, കാവ്യയുടെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യയും ദിലീപും പങ്കെടുത്ത പരിപാടിയില്‍ നന്ദുവാണ് ഇരുവരെയും അഭിമുഖം ചെയ്യുന്നത്. നന്ദുവും ദിലീപും കാവ്യയെ കളിയാക്കി കൊല്ലുന്നതാണ് വീഡിയോയില്‍. വാണി വിശ്വനാഥിനെ നന്നായി അനുകരിക്കുന്ന നടിയാണ് കാവ്യ മാധവന്‍.

വാണി വിശ്വനാഥിന്റെ ശബ്ദത്തില്‍ ജുംബലക്ക ജുംബലക്ക എന്ന പാട്ട് നന്നായി കാവ്യ പാടും. ഇതും പറഞ്ഞായിരുന്നു ദിലീപിന്റെയും നന്ദുവിന്റെയും കളിയാക്കല്‍ തുടങ്ങിയത്. വാണി വിശ്വനാഥിന്റെ ശബ്ദത്തില്‍ പാടാന്‍ പറഞ്ഞപ്പോള്‍, നേരിട്ട് പാട്ട് പാടാന്‍ കഴിയില്ല, അതുകൊണ്ട് എന്തെങ്കിലും ചോദ്യം ചോദിക്കണം എന്നായി കാവ്യ.

ഇരുവരും കളിയാക്കുകയാണെന്ന് മനസിലായപ്പോള്‍ കാവ്യ നിര്‍ത്തുകയായിരുന്നു. നേരില്‍ കണ്ടാല്‍ വാണി വിശ്വനാഥ് എന്ത് പറയും എന്ന് അറിയാത്തതുകൊണ്ടുള്ള പേടി കാരണം, വാണി വിശ്വനാഥും പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ നിന്ന് കാവ്യ ഒഴിവാകാന്‍ ശ്രമിച്ചിരുന്നുവത്രെ. പക്ഷെ എയര്‍ പോര്‍ട്ടില്‍ വച്ച് വാണി കൈയ്യോടെ പിടിച്ചു. നീ എന്നെ അനുകരിയ്ക്കും എന്ന് കേട്ടല്ലോ എന്ന് ചോദിച്ചതും, അങ്ങനെയൊന്നും ഇല്ല എന്ന് പറഞ്ഞ് കാവ്യ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ.