വിനായകനെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ്‌കുമാർ എം എൽ എ ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം

വിഷയത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും കെ ബി ഗണേഷ് കുമാർ എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.സമൂഹമാധ്യമങ്ങളില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ പരാമര്‍ശത്തിന് നടന്‍ വിനായകനെതിരെ രൂക്ഷ…

വിഷയത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും കെ ബി ഗണേഷ് കുമാർ എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.സമൂഹമാധ്യമങ്ങളില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ പരാമര്‍ശത്തിന് നടന്‍ വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്ത് വന്നിരിക്കുകയാണ്.സമൂഹത്തില്‍ ഒരുപകാരവുമില്ലാത്തയാള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ കുറിച്ച്‌ ഇങ്ങനെ പറയാന്‍ അര്‍ഹതയില്ലെന്നും സംസ്‌കാര ശൂന്യർക്ക് മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താൻ സാധിക്കൂ എന്നും പ്രവൃത്തികളിലൂടെയാണ് ഒരാളുടെ നിലവാരമറിയാന്‍ സാധിക്കുന്നത് എന്നും ഗണേഷ്കുമാർ പറഞ്ഞു. കേരള സമൂഹത്തെ സംബന്ധിച്ച്‌ ലജ്ജാകരവും വളരെ ദൗര്‍ഭാഗ്യകരവുമായ ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടും മദ്യപിച്ചും വൃത്തികേടുകള്‍ പറയുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. വിഷയത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും കെ ബി ഗണേഷ് കുമാർ എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമത്തിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവുകാട്ടിയും വികാരം വ്രണപ്പെടുത്തിയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നുമാണ് പരാതി. എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ ഡി.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, തുടങ്ങിയവരാണ് വിനായകനെതിരെ പരാതി നല്‍കിയത്. സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിനും നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്കുമാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്.നടനോട് കഴിഞ്ഞദിവസം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. ഇതേതുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാൻ നിര്‍ദേശിച്ച്‌ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ, വിനായകന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിനായകനോട് ക്ഷമിച്ചതായും കേസെടുക്കേണ്ടതില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

K. B. Ganesh Kumar