സുറുമയെഴുതിയ മിഴികളെ…ആലപിച്ച് ഓസ്‌കര്‍ ജേതാവ് കീരവാണി തിരുവനന്തപുരത്ത് !!

നാട്ടു നാട്ടുവിന്റെ ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തി മലയാളികളുടെ മനം കവര്‍ന്ന് സംഗീത സംവിധായകന്‍ കീരവാണി. ഗിന്നസ് പക്രു നായകനാവുന്ന പുതിയ ചിത്രം മജീഷ്യന്റെ പൂജയില്‍ പങ്കെടുക്കാനാണ് കീരവാണി എത്തിയത്. മജീഷ്യനില്‍ കീരവാണി മൂന്ന്…

നാട്ടു നാട്ടുവിന്റെ ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തി മലയാളികളുടെ മനം കവര്‍ന്ന് സംഗീത സംവിധായകന്‍ കീരവാണി. ഗിന്നസ് പക്രു നായകനാവുന്ന പുതിയ ചിത്രം മജീഷ്യന്റെ പൂജയില്‍ പങ്കെടുക്കാനാണ് കീരവാണി എത്തിയത്.

മജീഷ്യനില്‍ കീരവാണി മൂന്ന് ഗാനങ്ങള്‍ ഒരുക്കുന്നുണ്ട്. പുതിയ സിനിമയ്ക്ക് മലയാളികളുടെ വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും കീരവാണി പറഞ്ഞു. തലസ്ഥാനത്തെത്തിയ ഓസ്‌കാര്‍ ജേതാവിന് വന്‍ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്.

മലയാളത്തില്‍ ആരാധകരോട് സുഖം വിവരം തിരക്കിയ ശേഷം ഖദീജയിലെ
സുറുമയെഴുതിയ മിഴികളെ ആലപിക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ കീരവാണി വീണ്ടും സംഗീത സംവിധായകനായി എത്തുന്നത്.

ബേബി ജോണ്‍ വല്യത്താണ് മജീഷ്യന്‍ സിനിമയുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത്. വല്യത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

എസ്എസ് രാജമൗലിയുടെ സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടുനാട്ടു സോങാണ് ഓസ്‌കാര്‍ നേടി രാജ്യത്തിന് അഭിമാനമായത്. മികച്ച ഒര്‍ജിനല്‍ സോങ്ങ് വിഭാഗത്തിലാണ് നാട്ടുനാട്ടുവിന്റെ ഓസ്‌കാര്‍ നേട്ടം.